സീരിയൽ ഭ്രാന്ത് മൂത്ത് 'മോഹിത് റെയ്‌ന' യഥാർത്ഥ ശിവ ഭഗവാനെന്ന് ഉറപ്പിച്ച് അനുഗ്രഹം വാങ്ങാൻ അഞ്ചുവയസുകാരിയുമായി വീട് വിട്ടിറങ്ങി പ്രവാസിയുടെ ഭാര്യ മുംബൈയിൽ എത്തി:- വീട്ടുകാർ വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്ന 29കാരി മറുപടി നൽകിയത് മോഹിത് റെയ്‌നയായി ചാറ്റ് ചെയ്ത സാമൂഹിക പ്രവർത്തകന്:- നേരിൽ കാണാൻ വിമാനത്താവളത്തിൽ ശിവഭഗവാൻ എത്തുമെന്ന് അറിഞ്ഞ് ലഡു പൊട്ടിയ കാസർഗോഡ് സ്വദേശിനിക്ക് മുന്നിൽ മകനുമായി യുവാവ് എത്തിയപ്പോൾ സംഭവിച്ചത് നാടകീയ രംഗങ്ങൾ...

ഭക്തി സീരിയൽ സ്ഥിരമായി കണ്ട്, നടൻ മോഹിത് റെയ്‌ന യഥാർത്ഥ ശിവഭഗവാനെന്ന് ഉറപ്പിച്ച് അനുഗ്രഹം വാങ്ങാൻ കുഞ്ഞുമായി വീടുവിട്ടിറങ്ങിയ, കാസർഗോഡ് ഹൊസ്ദുര്‍ഗ് സ്വദേശിനിയായ 29 കാരിയെ നാട്ടിൽ എത്തിച്ചു. സെപ്റ്റംബർ ഏഴിനാണ് യുവതി അഞ്ചുവയസുകാരിയായ മകളുമായി വീടുവിട്ടിറങ്ങി മുംബൈയിൽ എത്തിയത്.
യുവതിയെ കാണാനില്ലെന്ന് പറഞ്ഞു ബന്ധുക്കൾ ഹോസ്ദുർഗ് പോലീസിൽ പരാതി നൽകിയതിനെ തുടർന്നായിരുന്നു അന്വേഷണം ആരംഭിച്ചത്. പോലീസ് മൊബൈൽ ലൊക്കേഷൻ പരിശോധിച്ചപ്പോഴാണ് യുവതിയും കുട്ടിയും മുംബൈയിൽ എത്തിയതായി അറിയാൻ കഴിഞ്ഞത്.
കാസർഗോഡ് നിന്ന് മംഗലാപുരത്ത് വന്നതിന് ശേഷം വിമാന മാർഗം ഇവർ മുംബൈയിൽ എത്തുകയായിരുന്നു. തുടർന്ന്, യുവതിയെ സന്മനസ്സുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ തന്ത്രപൂര്‍വം നാട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു.
ഹിന്ദി സീരിയല്‍ സ്ഥിരമായി കാണാറുണ്ടെന്നും ഇതില്‍ ശിവന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മോഹിത് റെയ്‌ന’ എന്ന നടനോടുള്ള ആരാധനയാണ് ഇവരെ മുംബൈയില്‍ എത്തിച്ചതെന്നും പോലീസ് പറയുന്നു.
വീടുവിട്ടിറങ്ങാനുള്ള യഥാര്‍ഥ കാരണം അന്വേഷിച്ചപ്പോഴാണ് മോഹിത് റെയ്‌ന എന്ന നടനോട് യുവതിക്ക് വലിയ ആരാധന ആയിരുന്നുവെന്ന് മനസിലാക്കിയത്. വാട്സ്‌ആപ് പ്രൊഫൈല്‍ ചിത്രം പോലും മോഹിത് റെയ്‌നയുടേതാക്കി മാറ്റിയിരുന്നു. ആരാധന കലശലായതോടെയാണ് യുവതി വീടു വിട്ടിറങ്ങിയത്.
മുംബൈയിൽ ഉണ്ടെന്ന് അറിഞ്ഞതോടെ ബന്ധുക്കൾ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. പിന്നീടാണ് പൂനെയിൽ ബിസിനസ് നടത്തുന്ന മോയിൻ ബോംബെ കേരള മുസ്‌ലിം ജമാഅത്തു പ്രസിഡണ്ട് സി എച്ച് അബ്ദുൽ റഹ്‌മാനുമായി ബന്ധപ്പെടുന്നത്.
അബ്ദുൽ റഹ്‌മാൻ ഉടനെ തന്നെ ബന്ധുക്കളുമായി സംസാരിച്ച് യുവതി വീട് വിട്ടിറങ്ങാനുള്ള കാരണങ്ങൾ ശേഖരിച്ചു. ഇതിൽ നിന്ന് യുവതിയുടെ മാനസിക നില മനസിലാക്കുകയായിരുന്നുവെന്ന് റഹ്‌മാൻ വ്യക്തമാക്കുന്നു.
യുവതി ഒരു ഹിന്ദി സീരിയൽ സ്ഥിരമായി കാണാറുണ്ടെന്നും അതിലെ നായകനായി അഭിനയിക്കുന്ന മോഹിത് റെയ്‌ന എന്ന നടന്റെ വലിയ ആരാധികയാണെന്നും മനസിലാക്കി.
സീരിയൽ നടനോടുള്ള അമിതമായ ആരാധനയാണ് മുംബൈയിൽ എത്താൻ പ്രേരിപ്പിച്ചതെന്ന് മനസിലാക്കിയ അബ്ദുൽ റഹ്‌മാൻ ബന്ധുക്കളിൽ നിന്നും മുഴുവൻ വിവരങ്ങളും ചോദിച്ചറിഞ്ഞു. പല വട്ടം യുവതിയെ ഫോണിൽ ബന്ധപ്പടാൻ ശ്രമിച്ചെങ്കിലും ഫോൺ നിരന്തരം കട്ട് ചെയ്യുകയായിരുന്നു. ഇതോടെ റഹ്‌മാൻ തന്റെ പ്രൊഫൈൽ ചിത്രം മോഹിത് റെയ്‌നയുടേതാക്കി യുവതിയുമായി വാട്ട്സപ്പ് വഴി സംവദിച്ചു. ഇതിനോട് യുവതി പ്രതികരിച്ചു.
അത് വരെ ആരുടെയും ഫോണുകൾ ഇവർ എടുത്തിരുന്നില്ല. പോലീസ് സഹായത്തോടെ യുവതിയുടെ ലൊക്കേഷൻ മനസിലാക്കി. യുവതിയും കുട്ടിയും വിമാനത്താവളം വിട്ട് എവിടെയും പോയിരുന്നില്ല.
ഈ സമയം താൻ മോഹിത് റെയ്‌നയാണെന്ന് തന്ത്രപരമായി ചാറ്റ് ചെയ്ത് യുവതിയെ വിശ്വസിപ്പിച്ചു. വിമാനത്താവളത്തിൽ തന്നെ കാത്തിരിക്കാനും ഉടനെ എത്താമെന്നും യുവതിയെ അറിയിച്ചു. പിന്നീട് ഈ വിവരം യുവതിയുടെ ബന്ധുക്കളെയും, ഗൾഫിലുള്ള ഭർത്താവുമായും അബ്ദുൽ റഹ്‌മാൻ അറിയിക്കുകയായിരുന്നു.
സ്വന്തം മകനെയും കൂട്ടി പുലർച്ചെ വിമാനത്താവളത്തിൽ ടാക്സിയിൽ എത്തിയ അബ്ദുൽ റഹ്‌മാൻ യുവതിയെയും കുട്ടിയെയും കണ്ടെത്തി കൂട്ടി കൊണ്ടു വരികയായിരുന്നു. നാട്ടിൽ നിന്നും ബന്ധുക്കൾ എത്തുന്നത് വരെ ഭക്ഷണവും മറ്റു സൗകര്യങ്ങളും ചെയ്തു കൊടുത്തു സുരക്ഷിതമായി നിർത്തി.
വൈകുന്നേരത്തോടെ കാസർഗോഡ് നിന്നും ബന്ധുക്കളെത്തി യുവതിയെയും കുട്ടിയേയും ഏറ്റു വാങ്ങി.
മുംബൈ പോലുള്ള നഗരത്തിൽ പരിചയമില്ലാത്ത ഒരു യുവതിയും കുട്ടിയും തനിച്ചെത്തുന്നതിന്റെ അപകടം മനസിലാക്കി സമയോചിതമായ ഇടപെടൽ കൊണ്ട് പുതു ജീവൻ നൽകാൻ കഴിഞ്ഞ ചാരിതാർഥ്യത്തിലാണ് സന്മനസ്സുള്ള ഈ സാമൂഹ്യ പ്രവര്‍ത്തകര്‍.
https://www.facebook.com/Malayalivartha

























