Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ആറ്‌ മാസം മുമ്പ് എ.ടി.എം. കാര്‍ഡിന്റെ തകരാര്‍ അന്വേഷിക്കാൻ അമ്മയോടൊപ്പം ഇറങ്ങി കാണാതായ അമലിന്റെ മൃതദേഹം പതിനഞ്ച് വർഷത്തോളമായി അടഞ്ഞുകിടക്കുന്ന പ്രവാസിയുടെ വീടിനുള്ളിൽ; ചുവരിൽ പേരും മേൽവിലാസവും എഴുതിവച്ച്, സിം കാര്‍ഡ് ഒടിച്ചു മടക്കി, ഫോട്ടോ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിൽ: സമീപത്ത് എടിഎം കാർഡും:- കെട്ടിത്തൂങ്ങിയ കയറിലൂടെ തല ഊര്‍ന്നിറങ്ങിയ നിലയിൽ മൃതദേഹം കണ്ടത് ഹോട്ടൽ പണിയാനായി സ്ഥലം നോക്കാൻ എത്തിയ വ്യവസായി

15 SEPTEMBER 2021 08:02 AM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

ഏങ്ങണ്ടിയൂരില്‍ നിന്ന് ആറ് മാസം മുമ്പ് കാണാതായ പ്ലസ് വണ്‍ വിദ്യാർത്ഥിയുടെ ജീർണ്ണിച്ച മൃതദേഹം തളിക്കുളത്തെ ആളൊഴിഞ്ഞ വീട്ടില്‍ കണ്ടെത്തി. ചേറ്റുവ എം.ഇ.എസ്. സെന്ററിന് കിഴക്കേ റോഡില്‍ ചാണാശ്ശേരി വീട്ടില്‍ സനോജ്-ശില്പ ദമ്പതിമാരുടെ മകന്‍ അമല്‍കൃഷ്ണയുടെ മൃതദേഹമാണ് കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

തളിക്കുളം ഹൈസ്‌കൂള്‍ ഗ്രൗണ്ടിന് സമീപമുള്ള പാടൂര്‍ സ്വദേശിയായ പ്രവാസിയുടെ 15 വര്‍ഷത്തിലേറെയായി അടഞ്ഞുകിടന്ന വീട്ടിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ആറ് മാസത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്.

വളപ്പിലെ കാടു വെട്ടാറുണ്ടായിരുന്നെങ്കിലും ആറു മാസത്തിലേറെയായി ഈ വീട്ടില്‍ ആരും കയറിയിട്ടില്ല. ഇവിടേയ്ക്ക് ഹോട്ടൽ പണിയാനായി സ്ഥലം നോക്കാൻ എത്തിയ വ്യാപാരിയാണ് മൃതദേഹം കണ്ടത്.

കഴിഞ്ഞ മാര്‍ച്ച് 18നാണ് 16 വയസുകാരനായ അമല്‍കൃഷ്ണയെ കാണാതായത്. അമ്മ ശില്‍പ്പയോടൊപ്പം വാടാനപ്പള്ളിയിലുള്ള ബാങ്കില്‍ എ.ടി.എം. കാര്‍ഡിന്റെ തകരാര്‍ അന്വേഷിക്കാനെത്തിയതായിരുന്നു അമല്‍കൃഷ്ണ.

മകനെ ബാങ്കിന് പുറത്ത് നിര്‍ത്തി അകത്തുകയറിയ അമ്മ പതിനഞ്ച് മിനിറ്റിനുശേഷം എത്തുമ്പോള്‍ പുറത്ത് മകനെ കാണാനുണ്ടായിരുന്നില്ല.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ ജൂവലറിയിലെ സി.സി.ടി.വി.യില്‍ അമല്‍കൃഷ്ണ ഇടറോഡിലൂടെ തൃശ്ശൂര്‍ റോഡിലേക്ക് പോകുന്നത് കണ്ടിരുന്നു. രാത്രിയോടെ തൃപ്രയാറില്‍വെച്ച് അമലിന്റെ ഫോണ്‍ സ്വിച്ച് ഓഫായി. പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല.

 

 

കാണാതാകുമ്പോൾ കൈവശം ഉണ്ടായിരുന്ന എടിഎം കാര്‍ഡും മൊബൈല്‍ ഫോണും അമലിന്റെ ഫോട്ടോകളും ഇവിടെ നിന്ന് കണ്ടെത്തി. അമല്‍കൃഷ്ണയുടെ ബന്ധുക്കള്‍ സ്ഥലത്തെത്തി വസ്ത്രങ്ങളും എ.ടി.എം കാര്‍ഡും തിരിച്ചറിഞ്ഞു. സിം കാര്‍ഡ് ഒടിച്ചു മടക്കി, ഫോട്ടോ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലും ആയിരുന്നു.

ചുവരിൽ ഫോൺ നമ്പറും വിലാസവും എഴുത്തിരുന്നു. ഇത് അമൽ തെന്നെ എഴുതിയതാണെന്ന് ബന്ധു തിരിച്ചറിഞ്ഞു. കാണാതാകുമ്പോൾ അമൽ ധരിച്ചിരുന്ന വസ്ത്രം തന്നെയായിരുന്നു മൃതദേഹത്തിൽ. കയറിലൂടെ തല ഊര്‍ന്നു തുടങ്ങിയ നിലയിലുള്ള മൃതദേഹത്തിന്റെ കഴുത്തിന് താഴെയുള്ള ഭാഗം കിടക്കുന്ന നിലയിലായിരുന്നു.

മരിച്ചത് അമല്‍ തന്നെയാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കണ്ടെത്തിയെങ്കിലും ഡിഎന്‍എ പരിശോധനയ്ക്കു ശേഷമേ ഔദ്യോഗികമായി സ്ഥിരീകരിക്കൂ. കാണാതായ സ്ഥലത്ത് നിന്ന് നാലുകിലോ മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയ അമലിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. പഠനത്തില്‍ മിടുക്കനായ അമല്‍കൃഷ്ണ ഏങ്ങണ്ടിയൂര്‍ സെയ്ന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു. പാവറട്ടി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ പ്ലസ് വൺ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (21 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (1 hour ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends