പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അശ്ലീല ചാറ്റിംഗിലൂടെ പിന്തുടർന്ന് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച അധ്യാപകൻ ഇപ്പോഴും ഒളിവിൽ; പെൺകുട്ടിയെ ഫോണിൽ വിളിച്ച് മാനസികമായി തളർത്തി ആത്മഹത്യ ചെയ്യണമെന്ന് പറയുന്ന ശബ്ദ രേഖ പുറത്ത്

കാസര്‍കോട് ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകനായ ഉസ്മാൻ ആത്മഹത്യ ചെയ്ത എട്ടാം ക്ലാസുകാരിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്.
ദേളിയിലെ സ്വകാര്യ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന സയ്യിദ് മന്‍സൂര്‍ തങ്ങള്‍-ഷാഹിന ദമ്ബതികളുടെ മകള്‍ സഫ ഫാത്തിമ (13) കഴിഞ്ഞ ആഴ്ചയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.
ആത്മഹത്യക്ക് പിന്നില്‍ ഉസ്മാന്റെ മാനസിക പീഡനമാണെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അശ്ലീല ചാറ്റിംഗിലൂടെ അദ്ധ്യാപകന്‍ പിന്തുടരുകയായിരുന്നു.
കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇത് മനസിലായത്. ഇത് സംബന്ധിച്ച വിവരം സ്‌കൂള്‍ പ്രിന്‍സിപ്പാളിനും കൈമാറിയിട്ടുണ്ട്.
സ്‌കൂളിലെ അധ്യാപകനായ ഉസ്മാന്‍ മകളുമായി ഇൻസ്റ്റാഗ്രാമിൽ ചാറ്റ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട പിതാവ് സ്‌കൂള്‍ ഓഫീസിലെത്തി പ്രിന്‍സിപ്പലിന് പരാതി നൽകി. ഈ വിവരം വീട്ടുകാർ സഫയോട് പറഞ്ഞിരുന്നില്ല.
എന്നാൽ രാത്രിയോടെ പെൺകുട്ടിയെ ഇയാൾ വിളിച്ച് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ഉസ്മാനെതിരെ പോക്‌സോയും ബാലനീതി വകുപ്പും ചുമത്തി മേൽപ്പറമ്പ് പോലീസ് കേസെടുത്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
ഇയാള്‍ പെണ്‍കുട്ടിയുമായി അശ്ലീല ചാറ്റ് നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
സംഭവത്തെത്തുടർന്ന് ഇയാൾ ഒളിവിലാണ്. അധ്യാപകനായ ഉസ്മാനെതിരെ (25) പോക്സോ വകുപ്പ് ചേർത്ത് മേൽപറമ്പ് സി.ഐ, ജില്ല അഡീഷനൽ സെഷൻസ് കോടതിയിൽ(ഒന്ന്) റിപ്പോർട്ട് നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























