നാര്‍ക്കോട്ടിക് ജിഹാദ് പരാമർശം; പാലാ ബിഷപ്പിന് ദുരുദ്ദേശ്യം ഉണ്ടായിരുന്നതായി കരുതുന്നില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എ. വിജയരാഘവന്‍

നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവന നടത്തി വിവാദത്തിലായ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങോട്ടിലിന് ദുരുദ്ദേശ്യം ഉണ്ടായിരുന്നതായി കരുതുന്നില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എ. വിജയരാഘവന്‍. സംഭവത്തില്‍ ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കേരളത്തില്‍ അവരുടെ സാന്നിധ്യം അറിയിക്കാന്‍ ഇത്തരം കാര്യങ്ങളിലൂടെ മാത്രമേ കഴിയൂവെന്നും അദ്ദേഹം വിമര്‍ശിച്ചു.
വ്യക്തതയുള്ള മതനിരപേക്ഷ നിലപാടിന്റെ ഭാഗമായാണ് ഇടതുപക്ഷം രണ്ടാമതും അധികാരത്തില്‍ വന്നതെന്നും അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ലാത്ത രീതികള്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തിയെന്നും കൂടുതല്‍ പേര്‍ ഇനിയും പാര്‍ട്ടി വിടുമെന്നും അദ്ദേഹം പറഞ്ഞു.മതേതര നിലപാടുള്ളവര്‍ സി.പി.എമ്മിലേക്ക് എത്തുമെന്നും അവര്‍ക്ക് പാര്‍ട്ടി അര്‍ഹമായ സ്ഥാനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യമില്ലായ്മ മുസ്‌ലിംലീഗിന്റെ ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയിലാണ് അവരെ എത്തിച്ചിരിക്കുന്നത്. എം.എസ്.എഫ് ഉപഘടകമായ ഹരിതയുമായി ബന്ധപ്പെട്ട് അവര്‍ സ്വീകരിച്ച നടപടികളില്‍ അവരുടെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ പ്രകടമാണെന്നും എ. വിജയരാഘവന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























