സംസ്ഥാനത്ത് വീണ്ടും മിണ്ടാ പ്രാണികളോട് ക്രൂരത: ഓടുന്ന ഓട്ടോയില്‍ പോത്തിനെ കയറിട്ട് കെട്ടി വലിച്ചു; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ, സംഭവത്തില്‍ ഒരാൾ പോലീസ് കസ്റ്റഡിയില്‍

സംസ്ഥാനത്ത് മിണ്ടാ പ്രാണികളോടുള്ള ക്രൂരത തുടരുന്നു. നാദാപുരത്ത് പോത്തിനെ ഓട്ടോറിക്ഷയില്‍ കെട്ടി കിലോമീറ്ററുകളോളം വലിച്ചു കൊണ്ടു പോയി. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
കുന്നംകോട് കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കശാപ്പിനായാണ് പോത്തിനെ കെട്ടിവലിച്ചു കൊണ്ടു പോയത്.
വഴി യാത്രക്കാരില്‍ ഒരാള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്‌ക്കുകയായിരുന്നു.
കസ്റ്റഡിയില്‍ എടുത്തയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ക്കെതിരെ കേസ് എടുക്കുമെന്നാണ് വിവരം. മൃഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമപ്രകാരമാണ് കേസ് എടുക്കുക.
https://www.facebook.com/Malayalivartha


























