വൃദ്ധ ദമ്പതികളെ അയല്‍വാസി വധിച്ചത് മോഷണ ശ്രമത്തിനിടെ; പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു

പനമരത്ത് വൃദ്ധ ദമ്ബതികളെ അയല്‍വാസി വധിച്ചത് മോഷണ ശ്രമത്തിനിടെയാണെന്ന് പൊലീസ്. ജൂണ്‍ പത്തിന് റിട്ട. അധ്യാപകരായ കേശവനും ഭാര്യ പത്മാവതിയും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അയല്‍വാസി അര്‍ജുന്‍ മൂന്നു മാസത്തിന് ശേഷം അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുന്നതിനിടെ സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു.
ബംഗളൂരുവിലും ചെന്നൈയിലുമായി ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ജോലി ചെയ്തിരുന്ന അര്‍ജുന്‍ ലോക്ക്ഡൗണ്‍ സമയത്താണ് നാട്ടിലെത്തിയത്. ജോലി പോയതോടെ നാട്ടില്‍ കൂലിവേലകള്‍ ചെയ്യുകയായിരുന്നു. നേരത്തെ പ്രദേശവാസിയുടെ മൊബൈല്‍ മോഷ്ടിച്ചതിനും അര്‍ജുനെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























