വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. മണത്തല പള്ളിത്താഴം മേനോത്ത് വീട്ടില്‍ ഷാനവാസാണ്(36) ചാവക്കാട് പോലീസിന്റെ പിടിയിലായത്. പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കഴിഞ്ഞ മാസം നാലാം തീയതിയാണ് ഇയാള്‍ മണത്തല സ്വദേശിനിയായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ യുവതി ബഹളം വെച്ചതോടെ ഷാനവാസ് ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ പരാതിയിന്മേല് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ പ്രതി ഒളിവില്‍ പോകുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി കഴിഞ്ഞ ദിവസം തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസിന്റെ പിടിയിലാകുകയായിരുന്നു. ഷാനവാസ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും അടിപിടി, കവര്‍ച്ച, ലഹരി കടത്ത് തുടങ്ങി നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha