നിര്‍ത്തിയിട്ട ട്രാവലറില്‍ കാറിടിച്ച് നാലു പേര്‍ക്ക് ഗുരുതര പരിക്ക്; സംഭവത്തിൽ പൊലീസ് കേസെടുത്തു
എം.സി റോഡില്‍ പുലമണ്‍ ഫെയ്ത്ഹോമിന് സമീപം നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറില്‍ കാറിടിച്ച് കാര്‍ യാത്രികരായ നാല് തിരുവനന്തപുരം സ്വദേശികള്‍ക്ക് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം വെള്ളയമ്പലത്ത് സന്തോഷ് കുമാര്‍ (31),
പൗര്ണമിയില് ശരത് (32), അക്ഷയ് വിലാസത്തില്‍ ശ്രീകുമാര്‍ (32), നെയ്യാറ്റിന്‍കര ആശ്വതിയില്‍ രാധാകൃഷ്ണന് (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ഫെയ്ത് ഹോമിന് സമീപത്തുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ടെമ്പോ ട്രാവലര്‍. എതിരെ വന്ന കാര്‍ ടെമ്പോ ട്രാവലറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ശബരിമല ദര്‍ശനത്തിന് ശേഷം മടങ്ങി വരുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
എം.സി റോഡിലും എന്‍.എച്ചിലും മൂന്നാഴ്ചയ്ക്കുള്ളില്‍ ഒരു ഡസനോളം അപകടങ്ങളാണ് ഉണ്ടായത്. മൂന്ന് പേര് മരിക്കുകയും ചെയ്തു. അമിത വേഗതയും റോഡുകളിലെ തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്തതുമാണ് അപകടകാരണങ്ങളുകുന്നത്.
https://www.facebook.com/Malayalivartha