പാലത്തില്‍ വിള്ളല്‍: കുതിരാനില്‍ അറ്റകുറ്റപ്പണി തുടങ്ങി; പണി തീരുന്നതു വരെ പാലത്തിലൂടെയുള്ള ഗതാഗതം ഒരു വശത്ത് കൂടി ക്രമീകരിച്ചു
കുതിരാന്‍ തുരങ്കത്തിലേക്ക് പ്രവേശിക്കുന്ന പാലത്തിലെ വിള്ളൽ അടയ്ക്കാൻ അറ്റകുറ്റപ്പണി തുടങ്ങി. വടക്കഞ്ചേരി -മണ്ണുത്തി ദേശീയ പാതയില്‍ കുതിരാനിലെ ഇടതു തുരങ്കത്തിലേക്ക് പ്രവേശിക്കുന്ന പാലത്തിലാണ് കഴിഞ്ഞ ദിവസം വിള്ളലുണ്ടായത്. സ്പാന്‍ സ്ലാബുകൾ തമ്മില്‍ ചേരുന്നിടത്ത് ടാര്‍ അടര്‍ന്നാണ് വിള്ളൽ രൂപപ്പെട്ടത്.
സ്പാന്‍ സ്ലാബുകള്‍ ചേരുന്നിടത്ത് വിള്ളലുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ ഭാഗങ്ങളും പൊളിച്ചു പണിയേണ്ടിവരും. ജൂലൈ 31-ന് കുതിരാന്‍ തുരങ്കം തുറക്കുന്നതിനു മുമ്പ് പാലത്തിലെ ഒരു ഭാഗത്തെ നാല് സ്ലാബ് ജോയിന്റ് പൊളിച്ചു പണിതിരുന്നു. 11 ജോയിന്റാണ് പാലത്തിലുള്ളത്. പണി തീരുന്നതുവരെ പാലത്തിലൂടെ ഗതാഗതം ഒരുവശത്ത് കൂടി ക്രമീകരിച്ചു.
തുരങ്കത്തിലേക്ക് പ്രവേശിക്കുന്നതിന് പീച്ചി റിസര്‍വോയറിന് കുറുകെയാണ് രണ്ട് പാലം നിര്‍മിച്ചത്. ദേശീയ പാതയില്‍ വടക്കഞ്ചേരി മേല്‍പ്പാലത്തില്‍ ഇരു പാലങ്ങളിലുമായി 32 സ്ഥലത്ത് പൊളിച്ചു പണിതു. പാലങ്ങളിലൂടെ വാഹനങ്ങള്‍ പോകുമ്പോള്‍ കുലുക്കം അനുഭവപ്പെടുന്നതിനാൾ സ്ലാബ്ജോയിന്റ് പൊളിച്ച് ഇരുമ്പ് പട്ടകള് സ്ഥാപിച്ച് കോണ്‍ക്രീറ്റ് ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.
https://www.facebook.com/Malayalivartha