തിരുവല്ലയില്‍ അനുജന്റെ വെട്ടേറ്റ് ജ്യേഷ്ഠന് ഗുരുതര പരിക്ക്; സംഭവശേഷം ഒളിവിൽ പോയ പ്രതിക്കെതിരെ അന്വേഷണം ഊർജ്ജിതം
തിരുവല്ല കല്ലുങ്കലില്‍ അനുജന്റെ വെട്ടേറ്റ് ജ്യേഷ്ഠന് സാരമായി പരിക്കേറ്റു. കല്ലുങ്കല്‍ അഞ്ചുപറയില്‍ വീട്ടില്‍ സുരേന്ദ്ര (62)നാണ് വെട്ടേറ്റത്. ആക്രമണം നടത്തിയത് അനുജന് അഞ്ചുപറയില്‍ വിശ്വനാഥനാണ്. ശനിയാഴ്ച വൈകിട്ട് നാലരയോടെ സുരേന്ദ്രന്റെ വീട്ടില്‍ വെച്ചായിരുന്നു സംഭവം.
വെട്ടുകത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ സുരേന്ദ്രന്റെ കൈയ്ക്കും കഴുത്തിനും വെട്ടേറ്റു. സാരമായി പരിക്കേറ്റ സുരേന്ദ്രനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവശേഷം ഒളിവില്‍ പോയ വിശ്വനാഥന് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പുളിക്കീഴ് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha