കള്ളപ്പണം വെളുപ്പിക്കലിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം
കള്ളപ്പണം വെളുപ്പിക്കലിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരടക്കം നാല് പേര്‍ക്കെതിരെയാണ് അന്വേഷണം. എറണാകുളം ജില്ലയിലെ തടിയിട്ടപറമ്ബ് സ്റ്റേഷനിലെ എസ്എച്ച്ഒ സുരേഷ്കുമാര്‍, എഎസ്ഐ ജേക്കബ്, സിപിഒ ജ്യോതി ജോര്‍ജ്, കൊടകര എസ്എച്ച്ഒ അരുണ്‍ ഗോപാലകൃഷ്ണന് എന്നിവരുടെ ഇടപാടുകള്‍ സംശയകരമെന്നാണ് ഇഡി കണ്ടെത്തിയത്. ഇവരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പൊലീസ് മേധാവിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും കത്ത് നല്കി.സംസ്ഥാന പൊലീസിലെ പല ഉദ്യോഗസ്ഥരും അനധികൃതമായി സ്വത്തുക്കള്‍ സമ്ബാദിക്കുന്നതായി ഇഡിക്ക് പരാതി ലഭിച്ച സാഹചര്യത്തിലാണ് വിവരം ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha