Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

സരിത മുതൽ മോൻസ് വരെ; അധികാര കേന്ദ്രങ്ങളും രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരുമായി അടുപ്പം; ഐജി അടക്കമുള്ളവരുമായി അടുപ്പം സൂക്ഷിച്ചിരുന്ന മോൻസൺ ഇതൊക്കെക്കാണിച്ച് ഏവരെയും കൈക്കലാക്കി, പണം കടം നൽകിയവരും വലയിൽ വീണത് ഇങ്ങനെ! കേരള രാഷ്ട്രീയ ചരിത്രത്തിൽ മോൻസൺ തുടർക്കഥയാകലുമ്പോൾ...

27 SEPTEMBER 2021 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരി തൂങ്ങി മരിച്ച നിലയിൽ ...ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ

ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സരിതയും സ്വപ്നയും കേരളരാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയത് ഏറെ ഞെട്ടലോടെയാണ് ഏവരും കണ്ടത്. എന്നാൽ അതിനൊന്നും അറുതി ഉണ്ടാകില്ല എന്ന് തെളിയിച്ച് വീണ്ടും മറ്റൊരു വാർത്ത കൂടി. കേരളത്തിലെ രാഷ്‌ട്രീയ -ഉദ്യോഗസ്ഥ വൃന്ദങ്ങളെ പിടിച്ചുകൂലുക്കി വീണ്ടും മറ്റൊരു വിവാദം കൂടി പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. സ്വപനയ്ക്കും സരിതയ്‌ക്കും പിന്നാലെ രാജ്യം ഒന്നടങ്കം വീണ്ടും കേരളം ചർച്ചയാകുകയാണ്. മോൻസൺ മാവുങ്കൽ അറസ്റ്റിലായതോടെ വ്യക്തമാകുന്നത് ഏറെ ഞെട്ടിക്കുന്ന കാര്യങ്ങളാണ്. സമൂഹത്തെയും രാഷ്ട്രീയക്കാരെയും എങ്ങനെ മുതലെടുക്കാം എന്ന് വിചാരിക്കുന്നവരുടെ പ്രതീകമാണ് മോൻസൺ.

അങ്ങനെ പറഞ്ഞുവന്ന മുൻ തട്ടിപ്പുകാരെപ്പോലെ തന്നെ ഏതാണ്ട് വലിയൊരു ഗണം ഉദ്യോഗസ്ഥരെയും രാഷ്‌ട്രീയ സാമൂഹിക നേതാക്കളെയും കൂടാതെ കലാകാരന്മാരെപ്പോലും തന്റെ വലയിലാക്കാൻ മോൻസനു സാധിച്ചിരുന്നു എന്നത് വ്യക്തമാണ്. അത് തന്നെയാണ് ഇപ്പോൾ പുറത്ത് വരുന്ന ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും കാണുവാൻ സാധിക്കുന്നത്. ഇത്തരം തട്ടിപ്പുകളൊക്കെ കയ്യോടെ തന്നെ പിടികൂടി സമൂഹത്തിനും അധികാരികൾക്കും മുന്നറിയിപ്പു നൽകേണ്ട പോലീസ് ഉദ്യോഗസ്ഥർപോലും ഇത്തരം തട്ടിപ്പുകാർക്ക് വലിയ തുണയായി മാറിയിരുന്നുവെന്നാണ് പുറത്തുവരുന്ന വാർത്തകളിലൂടെ വ്യക്തമാകുന്നത്.

കൂടാതെ ഐജി അടക്കമുള്ളവരുമായി അടുപ്പം സൂക്ഷിച്ചിരുന്ന മോൻസൺ ഇതൊക്കെ കാണിച്ചാണ് പണം കടം നൽകിയവരെയും ചുറ്റുമുള്ളവരെയും തെറ്റിദ്ധരിപ്പിച്ചിരുന്നത്. വാർത്തകൾക്ക് പിന്നാലെ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ അടക്കമുള്ളവർ മോൻസന്‍റെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രമുഖരുമായി അടുപ്പം സ്ഥാപിക്കുകയും അതിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഇയാളുടെ രീതിയായിരുന്നു. ഇതൊക്ക കണ്ടാണ് പലരും ഇയാളെ വിശ്വസിക്കുകയും പണം നൽകുകയും ചെയ്തതെന്നു അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

എന്നാൽ പറഞ്ഞുവരുന്നത് മറ്റൊന്നാണ്, കേരളത്തിൽ ഈ അടുത്ത കാലത്തു ചർച്ചയായ പല തട്ടിപ്പ് കഥകളിലും നായകനും നായികയുമൊക്കെയായവരുടെ ചരിത്രം സൂചിപ്പിക്കുന്നത് ഒന്ന് തന്നെയാണ്. അവരുടെ റൂട്ടുകളും ഒന്ന് തന്നെയാണ്. അധികാര കേന്ദ്രങ്ങളും രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരുമായി അടുപ്പം സ്ഥാപിച്ചാൽ പിന്നെ സമൂഹത്തിൽ ആരെ വേണമെങ്കിലും തെറ്റിദ്ധരിപ്പിക്കാനും തങ്ങളുടെ തട്ടിപ്പുകൾക്ക് ഇരയാക്കി മാറ്റാനും കഴിയുമെന്നത് തന്നെ.

അതായത്, നേരത്തെ സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത നായർ ഇതുപോലെ രാഷ്‌ട്രീയ ഉദ്യോഗസ്ഥ വൃന്ദങ്ങളുമായി അടുപ്പം സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന വാർത്തകളും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. നിരവധി രാഷ്‌ട്രീയ നേതാക്കളുമായി അവർ വേദി പങ്കിടുന്ന ചിത്രങ്ങളും മറ്റും പുറത്തുവരികയും ചെയ്തിട്ടുണ്ട്.

ഉമ്മൻ ചാണ്ടി സർക്കാരിനെ മുൾമുനയിൽ നിർത്തിയ സോളാർ വിവാദത്തിന്റെ അലയടികൾ ഇതുവരെ മാഞ്ഞിട്ടില്ല. സമാന രീതിയിൽ തന്നെ പ്രമുഖരുമായുള്ള അടുപ്പത്തിന്‍റെ പേരിൽ പലേടത്തും സോളാർ പാനൽ സ്ഥാപിക്കാമെന്നു വാക്കുകൊടുത്തു പണം തട്ടിയതാണ് കേസിനാസ്പദമായ ആരോപണം. ഇവർക്കെതിരേ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നിരവധി കേസുകൾ ഇപ്പോഴും നിലനിൽപ്പുണ്ട്. ഏറെക്കാലം റിമാൻഡിൽ ജയിലിലും കഴിയേണ്ടിവന്നു. എന്നാൽ, തട്ടിപ്പുകാരിയാണെന്ന് അറിയാതെയാണ് തങ്ങൾ വേദി പങ്കിടുകയും അടുപ്പം പുലർത്തുകയും ചെയ്തതെന്ന് അന്നു രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമൊക്കെ പ്രതികരിച്ചുകൊണ്ട് രംഗത്തും എത്തി.

സമാനമായി സ്വപ്ന സുരേഷ് ആണ് അധികാര - രാഷ്‌ട്രീയ ബന്ധങ്ങളിലൂടെ വലിയ കോളിളക്കം സൃഷ്ടിച്ച വാർത്തകളിൽ നിറഞ്ഞ മറ്റൊരു വ്യക്തി എന്നത്. രാജ്യമൊട്ടാകെ തന്നെ ചർച്ചയായ വിഷയമായിരുന്നു ഇത്. ഇത് കേരളത്തിനെ ഒന്നടങ്കം തലകുനിപ്പിക്കുകയായിരുന്നു. നയതന്ത്ര ചാനൽവഴിയുള്ള സ്വർണക്കടത്തു കേസിലാണ് ഇവർ അറസ്റ്റിലായത്. ഇവരുടെയും രീതികൾ ഏറെക്കുറെ സമാനമായിരുന്നു.

അധികാര കേന്ദ്രങ്ങളെയും ഉദ്യോഗസ്ഥരേയുമൊക്കെ കയ്യിലെടുത്ത്, ഈ ബന്ധങ്ങൾ മറയാക്കി സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഏർപ്പെട്ടെന്ന അതീവ ഗൗരവതരമായ ആരോപണമാണ് ഇവർക്കെതിരേ ഉയർന്ന് വന്നത് . അറസ്റ്റിലായ ഇവർ ജാമ്യം പോലും ലഭിക്കാതെ ജയിലിൽ തന്നെ കഴിയുകയാണ്. സോളാർ കേസ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ അടിവേരിളക്കിയെങ്കിൽ സ്വപ്നയുടെ സ്വർണ്ണക്കടത്ത് വിവാദം പിണറായി സർക്കാരിനാണ് തലവേദനയായി മാറിയത്.

അങ്ങനെ മാസങ്ങളോളം പിണറായി വിജയന്‍റെ സർക്കാർ സ്വർണക്കടത്ത്, സ്വപ്നവിവാദങ്ങളിൽ വല്ലാതെ വിയർത്തു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ അറസ്റ്റിലായി. ഇദ്ദേഹം സ്വപ്നമായുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

 

കൂടാതെ സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണൻ അടക്കമുള്ള നേതാക്കൾ സ്വപ്നയുമായി സൗഹൃദം പുലർത്തിയിരുന്നതായും ആരോപണങ്ങൾ ഒന്നിനുപിന്നാലെ ഒന്നായി ഉയർന്നു. എന്നാൽ, യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥ എന്ന ലേബലിലാണ് തങ്ങൾ ഇവരുമായി ഇടപെട്ടത് എന്ന മറുപടിയാണ് രാഷ്‌ട്രീയ ഉദ്യോഗസ്ഥ നേതാക്കളിൽ പലരും വ്യക്തമാക്കിയത്. ഏതാണ്ട് സമാന സംഭവങ്ങളാണ് മോൻസനിലൂടെ വീണ്ടും കേരളരഷ്ട്രീയ ചരിത്രത്തിൽ അരങ്ങേറിയിരിക്കുന്നത്.

തട്ടിപ്പിന്റെ മറ്റൊരു മുഖമായി മാറുകയാണ് മോൺസ്. കൃത്രിമമവും അല്ലാത്തതുമായി പുരാവസ്തു ശേഖരത്തിലൂടെയും ആഡംബരങ്ങളിലൂടെയും ആളുകളെ സമർഥമായി കബളിപ്പിച്ചു തട്ടിപ്പിന് ഇരയാക്കിയെന്നാണ് ഇയാൾക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ. ആളുകളെ പല വാഗ്ദാനങ്ങൾ നൽകി വീഴിക്കാനുള്ള കഴിവാണ് ഈ തട്ടിപ്പുകാരിലെല്ലാം പൊതുവായ സ്വഭാവമായി കാണുന്നത്. ആളുകളുമായി ഇടപെടാനും ബന്ധങ്ങൾ ഉണ്ടാക്കാനും അതു തങ്ങളുടെ തട്ടിപ്പുകൾക്കായി ഉപയോഗിക്കാനും ഇവർക്കൊക്കെ പ്രത്യേക മികവ് ഉണ്ടായിരുന്നു. എന്നാൽ അതിൽ പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു എന്നത് ഏറെ ഞെട്ടലോടെയാണ് ജനങ്ങൾ കാണുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (5 minutes ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (23 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (39 minutes ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (1 hour ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (1 hour ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (6 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (6 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (6 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (7 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (7 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (7 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (8 hours ago)

Malayali Vartha Recommends