തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം കാര്യവട്ടത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. പേരൂര്‍ക്കട തോപ്പില്‍ നഗര്‍ സ്വദേശി അന്‍ഷാദ് (27) ആണ് എക്‌സൈസിന്റെ പിടിയിലായത്. ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് കാര്യവട്ടം ഭാഗത്ത് നടത്തിയ പരിശോധനയില്‍ 11.62 ഗ്രാം എംഡിഎംഎ, 32.85 ഗ്രാം ഹാഷിഷ് ഓയില്‍, 37 ഗ്രാമിലേറെ കഞ്ചാവ് എന്നിവയുമായാണ് ഇയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തത്.
കഴക്കൂട്ടം എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫെമിന്‍.ജിയും പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ ഓഫീസര്‍ സുഭാഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിന്റോ സെബാസ്റ്റ്യന്‍, പ്രബോധ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഹിമലത എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























