Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..


റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...

ഞാനൊന്നും മിണ്ടാതെ വായടച്ച് എങ്ങനെയെങ്കിലും ജീവിതത്തില്‍ മുന്നോട്ട് പോവാന്‍ നില്‍ക്കുകയാണ്; ഞാന്‍ ഭീരുവല്ല ; സ്വയം നിശബദ്ത പാലിച്ചതാണ്;ട്രെയിലര്‍ കാണിച്ച് തരട്ടെ; അമൃതയ്‌ക്കെതിരെയുള്ള വോയിസ് ക്ലിപ്പ് പുറത്ത് വിട്ട് ബാല

30 SEPTEMBER 2021 12:14 PM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....

തട്ടിപ്പ് വീരൻ മോൻസൻ അറസ്റ്റിലായതോടെ ഉന്നത ബന്ധങ്ങളും തട്ടിപ്പുകളും ഒക്കെ പുറത്തു വന്നിരുന്നു... ഇയാളുടെ അയൽവാസിയായ നടൻ ബാലയും ഈയൊരു വിഷയത്തിൽ വലിച്ചിഴക്കപ്പെടുകയുണ്ടായി. അമൃതയുടെയും ബാലയുടെയും വിവാഹമോചനത്തിലും മോൺസൺ ഇടപെട്ടിരുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു.

എല്ലാ വിവാദങ്ങൾക്കും വമ്പൻ മറുപടിയുമായി ബാല ഫേസ്ബുക്ക് ലൈവിൽ എത്തിയിരിക്കുകയാണ്. ബാലയുടെ വാക്കുകൾ ഇങ്ങനെ :രണ്ട് ദിവസമായി കേരളത്തില്‍ ഭയങ്കര വിവാദ ചര്‍ച്ചകള്‍ നടക്കുന്നുണ്ട് .ഞാന്‍ ചെന്നൈയിലാണ്. മുഴുവന്‍ കാര്യങ്ങളും എനിക്കറിയില്ല. എന്നെക്കൊണ്ട് കഴിയുന്ന വിശദീകരണം ഞാന്‍ കൊടുത്ത് കഴിഞ്ഞതാണ്.

എന്നാലും മനസ്സില്‍ ചെറിയ സംശയങ്ങള്‍ ഉണ്ടായിരുന്നു. ഒരു അയൽവാസിയുടെ കാര്യത്തില്‍ യാതൊരു ബന്ധവുമില്ലാത്ത എന്നെ എന്തിനാണ് ഉള്‍പ്പെടുത്തുന്നത്. ആരോ ഇതിന്റെ പുറകിലുണ്ടെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. ആ സംശയത്തിന് ക്ലാരിഫിക്കേഷന്‍ കിട്ടിയത് ഇപ്പോഴാണ്. അതിനാലാണ് ഈ വീഡിയോ ചെയ്യുന്നത്. ഒരു സിനിമ റിലീസ് ചെയ്യും മുന്‍പ് ട്രയിലര്‍ ഇറങ്ങും.

ഞാനൊന്നും മിണ്ടാതെ വായടച്ച് എങ്ങനെയെങ്കിലും ജീവിതത്തില്‍ മുന്നോട്ട് പോവാന്‍ നില്‍ക്കുകയാണ്. ഞാന്‍ ഭീരുവല്ല സ്വയം നിശബദ്ത പാലിച്ചതാണ്. ട്രെയിലര്‍ കാണിച്ച് തരട്ടെയെന്ന് പറഞ്ഞായിരുന്നു ബാല വോയ്‌സ് റെക്കോര്‍ഡ് കേള്‍പ്പിച്ചത്.

''സഹിക്കാന്‍ വയ്യാണ്ടായിരിക്കുന്നതെന്ന് വെച്ചാല്‍ ഇപ്പോള്‍ ഞങ്ങളുടെ ലൈഫിലെ ഏറ്റവും വലിയ പ്രശ്‌നം ആ വ്യക്തിയാണ്, ആദ്യഭാര്യയെക്കുറിച്ച് ഒരു സ്ത്രീ ബാലയോട് പറഞ്ഞ വാക്കുകളായിരുന്നു ഇത്.

ഞാനൊരു കാര്യം ഓപ്പണായി പറയട്ടെ, അദ്ദേഹത്തിന്റെ ഫ്രണ്ട് എന്നെ വന്ന് കണ്ടിരുന്നു. ഒരു പ്രേംരാജ് എന്ന് ബാല പറയുന്നതും കേൾക്കാം. അദ്ദേഹം അഡ്വക്കറ്റല്ലേയെന്ന് ചോദിക്കുന്നതും വോയ്‌സ് റെക്കോര്‍ഡിലുണ്ട്. ഞാനൊരു അച്ഛനാണ്, പിന്നെ വിളിയോട് വിളിയാണ് എന്നും ബാല പറയുന്നതാണ് ഓഡിയോ ക്ലിപ്പിലുള്ളത്.

ഞാനൊരു പ്രതികാരത്തിനും പോയിട്ടില്ല. എല്ലാവരും നന്നായിരിക്കട്ടെയെന്ന ചിന്ത മാത്രമേയുള്ളൂ. മകളുടെ ഭാവി ഓര്‍ത്ത് എല്ലാം ഞാന്‍ വിട്ടുകൊടുക്കുകയാണ്. പൂര്‍ണമായും വിട്ടുകൊടുക്കുകയാണ്. അങ്ങോട്ടും ഇങ്ങോട്ടും നല്ല രീതിയില്‍ ജീവിതം മുന്നോട്ട് പോകട്ടെ എന്ന് പറഞ്ഞായിരുന്നു ബാല ഫേസ്ബുക്ക് വീഡിയോ അവസാനിപ്പിച്ചത്.

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൺ മാവുങ്കലിന്റെ അറസ്റ്റും ഇയാളും നടൻ ബാലയുമായുള്ള ബന്ധത്തെക്കുറിച്ചും നിരവധി ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. മോൻസന്റെ കേസ് ഒത്തു തീർപ്പാക്കാനാണ് ബാല ശ്രമിച്ചതെന്നും അതിനായിട്ടാണ് അജിത്തുമായി ഫോണിൽ സംസാരിച്ചതെന്നും റിപ്പോർട്ടുകളായിരുന്നു ആദ്യം പുറത്ത് വന്നത്.

മോൻസൺ അയൽവാസിയായിരുന്നുവെന്നും പുരാവസ്തുക്കൾ ശേഖരിക്കുന്ന ആളെന്ന നിലയിലും നന്മപ്രവർത്തികൾ ചെയ്യുന്ന വ്യക്തിയെന്ന നിലയിലുമാണ് തനിക്ക് അയാളുമായി ബന്ധമുള്ളത് എന്നും ബാല ഇതിനോടകം തന്നെ പ്രതികരിച്ചു.എന്നാൽ ബാലയുടെ രണ്ടാം വിവാഹത്തിന്റെ വിവാഹവിരുന്നില്‍ മോന്‍സണും പങ്കെടുത്തിരുന്നു.

വിവാഹ വിരുന്നിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മോൻസൺ മാവുങ്കലും ബാലയും തമ്മിൽ അടുത്ത സൗഹൃദമുണ്ടെന്ന് ബാലയുടെ ആദ്യ ഭാര്യ അമൃത സുരേഷിന്റെ അഭിഭാഷകൻ പ്രേം രാജിന്റെ വെളിപ്പെടുത്തലും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (47 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (1 hour ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (2 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (2 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (2 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (2 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (2 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (2 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (2 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (2 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (3 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..  (3 hours ago)

ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറക്കുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം  (4 hours ago)

Malayali Vartha Recommends