ചാനൽ വാർത്തകൾ എപ്പോഴും കാണുക; മൊയിലാളിയെ പൊക്കിയടിക്കുമ്പോൾ ശബ്ദം കൂട്ടിവയ്ക്കുക;ലൈവിൽ ചാനലിനെയോ റിപ്പോർട്ടർമാരെയോ ആരെങ്കിലും കുറ്റം പറയുമ്പോൾ ലൈവ് പോകുന്ന കേബിൾ ഊരിക്കളയുകയോ കടിച്ച് പൊട്ടിക്കുകയോ ചെയ്യുക;പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
ക്യൂബളം ട്വന്റിഫ്രോഡ് ന്യൂസിൽ തൊഴിലവസരങ്ങൾ:പരിഹാസവുമായി ശ്രീജിത്ത് പണിക്കർ രംഗത്ത്. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ക്യൂബളം ട്വന്റിഫ്രോഡ് ന്യൂസിൽ തൊഴിലവസരങ്ങൾ:
[1] റിപ്പോർട്ടർ
ജോലി: വാർത്തകൾ റിപ്പോർട്ട് ചെയ്യണം. മസാല ഇടണം. കള്ളന്മാരെ കണ്ടെത്തണം. ഡീൽ ഉറപ്പിക്കണം. ചാനലിൽ ഇൻവെസ്റ്റ് ചെയ്യിക്കണം.
യോഗ്യത: ധാരാവി അധോലോകത്തിൽ ചുരുങ്ങിയത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയം. ഒന്നോ രണ്ടോ ക്രിമിനൽ കേസുകൾ അഭികാമ്യം.
[2] ലൈവ് കട്ടർ
ജോലി: ചാനൽ വാർത്തകൾ എപ്പോഴും കാണുക. മൊയിലാളിയെ പൊക്കിയടിക്കുമ്പോൾ ശബ്ദം കൂട്ടിവയ്ക്കുക. ലൈവിൽ ചാനലിനെയോ റിപ്പോർട്ടർമാരെയോ ആരെങ്കിലും കുറ്റം പറയുമ്പോൾ ലൈവ് പോകുന്ന കേബിൾ ഊരിക്കളയുകയോ കടിച്ച് പൊട്ടിക്കുകയോ ചെയ്യുക.
യോഗ്യത: ഏതെങ്കിലും കൊള്ളാവുന്ന ഇലക്ട്രീഷ്യന്റെ കൊള്ളരുതാത്ത അസിസ്റ്റന്റ് ആയി രണ്ടുവർഷത്തെ പ്രവൃത്തി പരിചയം. ഉയർന്ന കേൾവിശക്തി അഭികാമ്യം.
[3] സോഷ്യൽ മീഡിയ ഡിലീറ്റർ
ജോലി: ചാനലിനെ കുറ്റം പറഞ്ഞ് ആരെങ്കിലും ഫേസ്ബുക്കിലോ യൂട്യൂബിലോ പോസ്റ്റ് ചെയ്യുന്ന വിഡിയോകൾ ഓടിനടന്ന് പൂട്ടിക്കുക, ഡിലീറ്റ് ചെയ്യിപ്പിക്കുക. നിരീക്ഷകരുടെയും മറ്റും പോസ്റ്റ് വരുന്നത് നോക്കിയിരിക്കുക.
യോഗ്യത: നൈറ്റ് വാച്ച്മാൻ ആയി മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. ഏഷണി പറയൽ, കൊളുത്തിക്കൊടുക്കൽ എന്നിവ അഭികാമ്യം.
https://www.facebook.com/Malayalivartha