Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...

ഏറ്റുമാനൂരിൽ മൊബൈൽ ഷോപ്പിൽ നിന്നും അഞ്ചു ലക്ഷം രൂപയുടെ മൊബൈൽ കവർന്നു : മോഷണം നടത്തിയ ശേഷം രക്ഷപെട്ട പ്രതിയെ അസമിലെത്തി പിടിക്കൂടി ജില്ലാ പൊലീസ്

30 SEPTEMBER 2021 02:50 PM IST
മലയാളി വാര്‍ത്ത

More Stories...

നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...

മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

ഏറ്റുമാനൂരിലെ മൊബൈൽ ഷോപ്പിൽ നിന്നും അഞ്ചു ലക്ഷം രൂപയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ അസം സ്വദേശിയെ ജില്ലാ പൊലീസ് നാട്ടിലെത്തി പൊക്കി. അഞ്ചാം ദിവസമാണ് പ്രതിയെ കുടുക്കിയിരിക്കുന്നത്. അസം പൊലീസിലെ മലയാളിയായ വനിതാ എസ്പിയുടെ സഹായത്തോടെയാണ് ഏറ്റുമാനൂർ പൊലീസിന്റെ പ്രത്യേക സംഘം പ്രതിയെ പിടികൂടിയത്.

ഏറ്റുമാനൂരിലെ എസ്.എസ് മൊബൈൽ ഫോൺ ഷോപ്പിൽ നിന്നും മോഷണം നടത്തിയ അസം മോറിഗോൺ ജാഗിറോഡ് മോർപായക് നെല്ലിയിൽ ആഷിഖ് ഉൾ ഇസ്ലാം(18)നെയാണ് ഏറ്റുമാനൂർ എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

കഴിഞ്ഞ പന്ത്രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഏറ്റുമാനൂർ ബസ് സ്റ്റാൻഡിന് സമീപത്തെ എസ്.എസ് മൊബൈൽ ഷോപ്പിൽ നിന്നാണ് അർദ്ധരാത്രിയിൽ അഞ്ച് ലക്ഷത്തോളം വിലവരുന്ന മൊബൈൽ ഫോണുകൾ മോഷണം പോയത്.

ഷോപ്പിന്റെ പിൻഭാഗത്തെ ഭിത്തി തുരന്ന് മോഷണം നടത്താൻ ശ്രമിച്ച പ്രതി, ഇത് പരാജയപ്പെട്ടതോടെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കയറി ലക്ഷങ്ങൾ വില വരുന്ന 16 മൊബൈൽ ഫോണുകൾ കവരുകയായിരുന്നു.

പ്രതിയെപ്പറ്റി കൃത്യമായ സൂചകളൊന്നുമില്ലാതിരുന്ന കേസിൽ പൊലീസിനെ സഹായിച്ചത് പ്രദേശത്തെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങളും, കൊവിഡ് ലോക്ക് ഡൗൺ സമയത്ത് സഹായിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ ചിത്രങ്ങളും, വിവരങ്ങളുമായിരുന്നു.

ഏറ്റുമാനൂർ ബസ് സ്റ്റാൻഡിനും പരിസരത്തുമുള്ള മുപ്പതോളം സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതി ആഷിഖ് ഉൾ ഇസ്ലാമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ലോക്ക് ഡൗൺ സമയത്തും മുൻപുമായി ഏറ്റുമാനൂരിലെത്തിയിരുന്ന പതിനായിരത്തോളം അതിഥിതൊഴിലാളികളുടെ പേരും ചിത്രവും വിവരവുമടക്കം പരിശോധിച്ച് സിസിടിവി ക്യാമറ ദൃശ്യങ്ങളുമായി ഒത്തുനോക്കിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പിന്നീട്, പൊലീസ് നടത്തിയ പരിശോധനയിൽ ഇയാൾ നാട്ടിലേക്ക് മടങ്ങിയതായി കണ്ടെത്തി.

തുടർന്നു, കേസ് അന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദേശാനുസരണം, ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ, ഏറ്റുമാനൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ സി.ആർ രാജേഷ് കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ ഏറ്റുമാനൂർ എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ വി.എസ് ഷീബുക്കുട്ടൻ, സിപിഒമാരായ സാബു പി.ജെ, ഡെന്നീസ് സി ജോയ് എന്നിവരടങ്ങുന്ന സംഘം അസമിലേക്ക് തിരിച്ചു.

മോഷണ ശേഷം പ്രതി നാട്ടിലെത്തി രണ്ടു ദിവസത്തിനുള്ളിൽ തന്നെ ജില്ലാ പൊലീസും സ്ഥലത്ത് എത്തി. തുടർന്നു, പ്രതിയെ അറസ്റ്റ് ചെയ്യുകയും, ഇയാളുടെ പക്കലുണ്ടായിരുന്ന അഞ്ചു ലക്ഷത്തോളം രൂപ വില വിരുന്ന മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തു. അസമിലെ മോറിഗോൺ എസ്പിയും മലയാളിയുമായ അപർണ്ണ നടരാജന്റെ സഹായവും പൊലീസ് സംഘത്തിന് ലഭിച്ചിരുന്നു.

ആളുകൾ തിങ്ങിപാർക്കുന്ന ക്രിമിനൽ സ്വഭാവമുള്ള പ്രദേശത്താണ് പ്രതി ആഷിഖ് ഉൾ ഇസ്ലാം താമസിച്ചിരുന്നത്. ഇവിടെയെത്തിയ പൊലീസ് സംഘം പ്രതിയെ സാഹസികമായാണ് പിടികൂടിയത്. ആദ്യ ലോക്ക് ഡൗണിന് മുൻപ് ഏറ്റുമാനൂരിലും പരിസര പ്രദേശങ്ങളിലും ഐസ് ലോറിയിൽ ജോലി ചെയ്തിരുന്ന ആളായിരുന്നു പ്രതി.

ലോക്ക് ഡൗൺ സമയത്ത് തന്നെ തിരികെ നാട്ടിലേക്ക് പോയ ഇയാൾ രണ്ടാഴ്ച മുൻപ് ജോലി തേടി പെരുമ്പാവൂരിലെത്തുകയായിരുന്നു. തുടർന്ന് ജോലിയൊന്നും ലഭിക്കാതെ വന്നതോടെ ഏറ്റുമാനൂരിൽ എത്തി മോഷണം നടത്തി തിരികെ മടങ്ങുകയായിരുന്നു.

ജില്ലയിൽ അടുത്തിടെ നടന്ന മോഷണങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് രക്ഷപെട്ട പ്രതികളെ പോലും പിന്നാലെ എത്തി പിടികൂടിയിരിക്കുകയാണ് ജില്ലാ പൊലീസ്. കുറ്റവാളികൾ എവിടെ പോയാലും രക്ഷപെടില്ല എന്ന് കൂടി ഇതോടെ പൊലീസ് ഉറപ്പാക്കിയിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (5 hours ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (5 hours ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (5 hours ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍  (5 hours ago)

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു  (5 hours ago)

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ  (6 hours ago)

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....  (6 hours ago)

എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും....  (6 hours ago)

മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...  (6 hours ago)

തിങ്കളാഴ്ചയറിയാം സർക്കാരിന്റെ ഭാവി...രഹസ്യരേഖകളുമായി കുഴൽനാടൻ..ഞെട്ടി ക്ലിഫ് ഹൗസ് ....മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പ്രതിയായ മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്....  (6 hours ago)

റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...  (7 hours ago)

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു...  (7 hours ago)

കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...  (7 hours ago)

മേയർ ആര്യ രാജേന്ദ്രനും, എംഎൽഎ സച്ചിൻ ദേവിനുമെതിരെ വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരൻ: നോ പാർക്കിങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിന് ജോലി നഷ്ടമാക്കി എന്ന് പരാതി...  (7 hours ago)

Malayali Vartha Recommends