ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയില്ല, വാഹനാപകടം തന്നെ; അട്ടിമറികളൊന്നും നടന്നിട്ടില്ലെന്നും കോടതിയില്‍ ആവര്‍ത്തിച്ച് സിബിഐ

ബാലഭാസ്കറിന്റെ മരണം വാഹനാപകടമാണെന്ന് വീണ്ടും ഉറപ്പിച്ച് സിബിഐ. മാതാപിതാക്കൾ ഉന്നയിച്ച ആരോപണങ്ങളും പരിശോധിച്ചതിന്ശേഷമാണ് മരണത്തിൽ ദുരൂഹത ഇല്ലെന്ന റിപ്പോർട്ട് സമർപ്പിച്ചതെന്ന് സിബിഐ വ്യക്തമാക്കി.
മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് ഉറപ്പിച്ചതെന്നും കോടതിയിൽ വ്യക്തമാക്കി.മരണത്തില്‍ ദുരൂഹതയില്ലെന്ന സിബിഐ അന്വേഷണ റിപ്പോര്‍ട്ട് തള്ളമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
എന്നാൽ, സാക്ഷിയായി എത്തിയ കലാഭവന്‍ സോബിക്ക് കേസില്‍ ഇടപെടാന്‍ നിയമപരമായ അധികാരം ഇല്ലെന്നും സിബിഐ കോടതിയില്‍ പറഞ്ഞിരുന്നു. കേസില്‍ കലാഭവന്‍ സോബി ഹാജരാക്കിയത് വ്യാജ തെളിവുകളാണെന്ന് സിബിഐ നേരത്തെ കണ്ടെത്തിയിരുന്നു.
2018 സെപ്റ്റംബര്‍ 25ന് തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് കഴക്കൂട്ടത്തിന് സമീപം പള്ളിപ്പുറത്ത് വച്ച് വാഹനാപകടം ഉണ്ടാകുന്നത്. ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും അപകടത്തില്‍ മരണപ്പെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ബാലുവിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പരുക്കുകളോടെ രക്ഷപ്പെട്ടു.
മരണത്തില്‍ അട്ടിമറിയില്ലെന്നും അപകട മരണമാണെന്നുമായിരുന്നു സിബിഐ റിപ്പോര്‍ട്ട്. ഡ്രൈവര്‍ അര്‍ജ്ജുന്‍ അശ്രദ്ധമായി അമിത വേഗത്തില്‍ വാഹനമോടിച്ചതാണ് അപകടകാരണമെന്നായിരുന്നു കണ്ടെത്തല്‍.
ഇത് തള്ളണമെന്നാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ മാതാപിതാക്കളായ കെ.സി. ഉണ്ണിയും ശാന്താ കുമാരിയും കോടതിയെ സമീപിച്ചത്. തുടരന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
https://www.facebook.com/Malayalivartha



























