മാരക ലഹരിയുമായി റിസോര്‍ട്ട് നടത്തിപ്പുകാരനടക്കം രണ്ടുപേര്‍ പിടിയില്‍

മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി രണ്ടുപേര്‍ കയ്പമംഗലത്ത് പിടിയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി ചിറ്റിലപറമ്ബില്‍ ക്രിസ്റ്റി (22), പെരിഞ്ഞനം സ്വദേശി ഓത്തുപള്ളിപറമ്ബില്‍ സിനാന്‍ (20) എന്നിവരാണ് പിടിയിലായത്.
തീരപ്രദേശങ്ങളില്‍ യുവാക്കളില്‍ ലഹരി ഉപയോഗം വര്‍ധിച്ചുവരുന്നതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ എസ്.പി ജി. പൂങ്കുഴലിയുടെ നിര്‍ദേശപ്രകാരം കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ക്രിസ്റ്റല്‍ എന്ന പേരില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂരിക്കുഴി കമ്ബനിക്കടവ് തെക്ക് വശത്തുള്ള എഴുത്തച്ഛന്‍ റിസോര്‍ട്ടില്‍നിന്നും 900 മി. ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയിലായത്. മൂന്ന് മാസം മുമ്ബാണ് ക്രിസ്റ്റി റിസോര്‍ട്ടിന്റെ മേല്‍നോട്ടം ഏറ്റെടുത്തത്. ക്രിസ്റ്റിയുടെ സുഹൃത്തായ സിനാനാണ് ബംഗളൂരുവില്‍നിന്ന് മയക്കുമരുന്ന് എത്തിച്ചത്. നിരവധി പേര്‍ ഇവിടെ വന്ന് പോയിരുന്നതായി പറയുന്നു. ക്രിസ്റ്റിക്ക് മതിലകം, കയ്പമംഗലം സ്‌റ്റേഷനുകളിലായി മൂന്ന് കേസുകള്‍ നിലവിലുണ്ട്. ഇവിടെ വന്ന് പോയിരുന്നവരെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























