പോലീസ് പിടികൂടിയ വാഹനത്തിന്റെ ഡീസല്‍ ടാങ്ക് തുറന്ന് ലൈറ്റര്‍ കത്തിച്ചിടാന്‍ ഉടമയുടെ ശ്രമം

മണ്ണ് കടത്തിയതിന് പോലീസ് പിടികൂടിയ വാഹനത്തിന്റെ ഡീസല്‍ ടാങ്ക് തുറന്ന് ലൈറ്റര്‍ കത്തിച്ചിടാന്‍ ഉടമയുടെ ശ്രമം. ഇന്നലെ രാവിലെ 11ന് പള്ളിശേരിക്കല്‍ പള്ളിയുടെ മുന്നിലാണ് സംഭവം. മണ്ണ് കടത്തിയ ലോറി ശാസ്താംകോട്ട പോലീസ് പിടികൂടി സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുമ്‌ബോഴായിരുന്നു ഉടമയുടെ അതിക്രമം.
വാഹന ഉടമ ഐസിഎസ് സ്വദേശി അബ്ദുല്‍ ലത്തീഫ് ബൈക്കില്‍ എത്തി വാഹനം തടഞ്ഞ് ആയിരുന്നു കത്തിക്കുവാന്‍ നോക്കിയത്. ശ്രമം വിഫലമായതോടെ ഇയാള്‍ ഓടി രക്ഷപെട്ടു. ലോറിയില്‍ ഡ്രൈവറും ഒരു പോലീസ് ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. ലോറി ഉടമയ്‌ക്കെതിരേ പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha



























