നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കല്‍ ... രക്ഷിതാക്കളുടെ ആശങ്കയ്ക്ക് പരിഹാരം... യൂണിഫോമും ഹാജരും നിര്‍ബന്ധമില്ല... ഹയര്‍ സെക്കന്‍ഡറി ക്ലാസ് ഒന്നിടവിട്ട ദിവസങ്ങളില്‍, 1-7 ക്ലാസുകള്‍ ആഴ്ചയില്‍ മൂന്നു ദിവസം, ക്ലാസില്‍ ഒരേ സമയം 20-30 കുട്ടികള്‍ മാത്രം....അധ്യാപകരും രക്ഷിതാക്കളും സ്‌കൂള്‍ ജീവനക്കാരും 2 ഡോസ് വാക്‌സിന്‍ എടുത്തുവെന്ന് ഉറപ്പു വരുത്തണം

സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ ഹാജര്‍ നിര്‍ബന്ധമാക്കേണ്ടെന്നാണ് സര്‍ക്കാര്‍ അധ്യാപക സംഘടനകളുമായി നടത്തിയ യോഗത്തില്‍ തീരുമാനമായത്.
ഹാജര്‍ മാത്രമല്ല യൂണിഫോമും നിര്‍ബന്ധമാക്കില്ല. ഇതോടെ ചെറിയ കുട്ടികളെയും ആരോഗ്യ പ്രശ്നമുള്ളവരേയും സ്‌കൂളിലേക്ക് അയക്കുന്നതില്‍ രക്ഷിതാക്കളുടെ ആശങ്കയ്ക്ക് പരിഹാരമായി. വിശദമായ മാര്‍ഗരേഖ ഒക്ടോബര്‍ അഞ്ചിന് പ്രസിദ്ധീകരിക്കും.
ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ ഒന്നിടവിട്ട ദിവസങ്ങളിലും 1-7 ക്ലാസുകള്‍ ആഴ്ചയില്‍ 3 ദിവസവുംമായിരിക്കും ഉണ്ടാവുക ക്ലാസില്‍ ഒരേ സമയം 20-30 കുട്ടികളെ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
സ്‌കൂള്‍ തുറക്കുന്നതിലെ ജില്ലാ തലത്തിലുള്ള ഏകോപനം ജില്ലാ കലക്ടര്‍മാര്‍ക്ക് ആയിരിക്കും. യോഗങ്ങള്‍ ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ക്കും. സ്‌കൂളുകളില്‍ ജാഗ്രതാ സമിതി ഉണ്ടായിരിക്കും. എല്ലാ അധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചിരിക്കണം.
https://www.facebook.com/Malayalivartha























