കൊച്ചിയില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ചു... ഗുരുതര പരിക്കേറ്റയാളെ ആശുപത്രിയില്‍ കൊണ്ടുപോകുംവഴി മരണം സംഭവിച്ചു, യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ചു... ഗുരുതര പരിക്കേറ്റയാളെ ആശുപത്രിയില്‍ കൊണ്ടുപോകുംവഴി മരണം സംഭവിച്ചു, യുവാവ് അറസ്റ്റിലായി.
മാലിപ്പുറം വളപ്പ് മാങ്ങാരപ്പറമ്പില്‍ അബ്ദുള്‍ സമദ് (26) നെയാണ് ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. എളങ്കുന്നപ്പുഴ ഈരത്തറ വീട്ടില്‍ രാജഗോപാല്‍ (62) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഇവര്‍ തമ്മിലുണ്ടായ വ്യക്തിപരമായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീടുകയറി രാജഗോപാലനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകും വഴി മരണം സംഭവിച്ചു.
"
https://www.facebook.com/Malayalivartha























