അംശവടിക്കാരൻെറ മുന്നിൽ ക്രൈംബ്രാഞ്ച് വിയർക്കുന്നത് എന്തുകൊണ്ട്?

മോൻസൻ ജോസഫ് ഒരു ചീളു കേസാക്കാൻ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. മോൻസൻെറ പിന്നാലെ നടക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് മേധാവിയായ എസ് ശ്രീജിത്ത് പോലും കരുതുന്നില്ല.
ഒരു പൈങ്കിളി വാരികയിലെ പൈങ്കിളി നോവലിനപ്പുറത്തേക്ക് യാതൊരു പ്രയോജനവും മോൻസൻെറ കേസുകൊണ്ട് ലഭിക്കില്ലെന്നാണ് ക്രൈം ബ്രാഞ്ച് കരുതുന്നത്. അതായത് മോൻസനെ ചീളാക്കി ഉന്നതരെ രക്ഷിക്കാനാണ് നീക്കം .
മോൻസൻ്റെ കേസിൽ എന്തെങ്കിലും അത്ഭുതം നടക്കുമെന്ന് ക്രൈംബ്രാഞ്ച് കരുതുന്നില്ല. മോൻസൻ്റെ വലയിൽ പ്രമുഖർ വീണത് അവരുടെ വിവരകേടു കാരണമാണെന്നാണ് വരുത്തി തീർക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. ബഹ്റയെ പോലുള്ളവർ എന്തിൻെറ പേരിലാണ് മാവുങ്കലിനെ കണ്ടതെന്ന് മനസിലാവുന്നില്ലെന്ന് ക്രൈംബ്രാഞ്ച് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത സാധനങ്ങളാണ് ഇയാളുടെ വീട്ടിലുളളതെന്നാണ് പോലീസിൻ്റെ വിശദീകരണം. ഇയാളെ പിടികൂടി കോടതിയിൽ എത്തിച്ചാൽ അധികം വൈകാതെ ഇറങ്ങി പോവുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു പരത്തുന്നു. ബോളിവുഡ് നടി കരീനാ കപൂറിൻ്റെ പേരിലുള്ള കാറും മോൻസൻെറ കൈവശമുണ്ട്. ഏതാനും ദിവസങ്ങൾ ചാനലുകാർക്കു പത്രക്കാർക്കും ആഘോഷിക്കാനുള്ള വിഭവം മാത്രമാണ് മോൻസനെന്നാണ് പോലീസിൻ്റെ വിശദീകരണം. ഇയാൾ പിടിക്കപ്പെട്ടപ്പോൾ യാതൊരു കൂസലുമില്ലാതെ പെരുമാറുന്നതിൻ്റെ രഹസ്യവും ഇതുതന്നെയാണ്. തനിക്കൊന്നും സംഭവിക്കില്ലെന്ന് മോൻസന് നന്നായറിയാം.താൻ ഒരു സ്റ്റാർ ബെനാമിയാണെന്ന് മോൻസനറിയാം. തനിക്ക് ഉന്നത രാഷ്ട്രീയ നേതാക്കളുമായും ഉന്നത പോലീസുകാരായും ഇയാൾക്ക് ബന്ധമുണ്ട്. തനിക്ക് ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണെന്നും അതിൽ വെറും 176 രൂപ മാത്രമേ ഉള്ളുവെന്നും മോൻസൺ മാവുങ്കൽ പോലീസിനോട് പറഞ്ഞു. മകളുടെ കല്യാണത്തിന് സുഹൃത്തായ ജോർജിൽ നിന്ന് കടം വാങ്ങിയെന്നും കൂടെയുള്ളവർക്ക് ആറ് മാസമായി ശമ്പളം പോലും നൽകിയിട്ടില്ലെന്നും മോൻസൺ മാവുങ്കൽ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. മോൻസണിന്റെ ഭൂമി ഇടപാടുകളും അന്വേഷിക്കാൻ ഒരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്. കടം വാങ്ങൽ കഥയൊക്കെ ക്രൈംബ്രാഞ്ച് വിശ്വസിക്കുമോ എന്നറിയില്ല. കോടികളുടെ കണക്ക് പറഞ്ഞ് ആളുകളെ പറ്റിച്ച മോൻസണിന്റെ അക്കൗണ്ട് വിവരങ്ങൾ കണ്ട് ഞെട്ടിയിരിക്കയാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ. തട്ടിപ്പ് നടത്തിയുണ്ടാക്കിയ പണമെല്ലാം ആർഭാട ജീവിതത്തിനാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുൻപുള്ള സമയത്ത് കാര്യമായ ഇടപാടുകൾ ഒന്നും നടക്കാത്തതിനാൽ ഇയാൾ സാമ്പത്തിക പ്രതിസന്ധിയിലായി എന്നാണ് വിവരം. നിത്യജീവിതത്തിന് അപ്പുറത്തേക്ക് മോൻസന് മറ്റൊന്നിനെ കുറിച്ചും ചിന്തയില്ലെന്നാണ് പോലീസ് പറയുന്നത്. അതുകൊണ്ടാണ് എന്തിനും മോൻസൻ തയ്യാറാകുന്നത്. താൻ ആർക്കും പിന്നാലെ പോയില്ലെന്നും എല്ലാവരും തനിക്ക് പിന്നാലെയാണ് വന്നതെന്നും മോൻസൻ പറഞ്ഞത് വെറുതെയല്ല. അവിടെയാണ് ബെനാമി പണത്തിൻെറ കളി.
പ്രവാസി സംഘടകളുടെയെല്ലാം ഭാരവാഹിയായ മോൻസൺ ഇന്നേവരെ വിദേശ സന്ദർശനം നടത്തിയിട്ടില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. ഇയാൾക്ക് പാസ്പോർട്ട് പോലുമില്ലെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ ചേർത്തലയിലെ വീട്ടിൽ ഇന്നലെ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും അവിടെ നിന്ന് കാര്യമായി ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഇയാളുടെ കൂടെയുണ്ടായിരുന്ന ബൗൺസർമാർക്ക് ഉൾപ്പടെ കഴിഞ്ഞ ആറ് മാസമായി ശമ്പളം നൽകിയിരുന്നിെല്ലെന്നാണ് ഇയാൾ പറയുന്നത്. 50,000 രൂപ പ്രതിമാസം വാടകയുള്ള വീട്ടിലായിരുന്നു. എന്നാൽ കഴിഞ്ഞ എട്ട് മാസമായി ഈ വാടക നൽകിയിരുന്നില്ല. അത്തരത്തിൽ സാമ്പത്തികമായി തീർത്തും ദുർബലനായ അവസ്ഥയിലാണ് മോൻസൺ ഇപ്പോഴുള്ളത് എന്നാണ് ക്രൈംബ്രാഞ്ച് പുറത്തു വിടുന്ന വിവരങ്ങൾ. മറ്റ് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങൾ ഇയാൾ നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്.പക്ഷേ അതൊന്നും നടക്കില്ലെന്ന് അവർക്ക് നന്നായറിയാം. എത്രയും വേഗം മോൻസനെയും സംഘത്തെയും രക്ഷിക്കുക എന്ന അജണ്ടയാണ് ഇപ്പോൾ പോലീസിനുള്ളത്. "
https://www.facebook.com/Malayalivartha






















