സങ്കടക്കാഴ്ചയായി... എറണാകുളം എളമക്കരയിൽ വിദ്യാർത്ഥിനിയെ ഇടിച്ചു തെറിപ്പിച്ച കാർ നിർത്താതെ പോയി...കരളിൽ രക്തസ്രാവം ഉണ്ടായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ

എറണാകുളം എളമക്കരയിൽ വിദ്യാർത്ഥിനിയെ ഇടിച്ചു തെറിപ്പിച്ച കാർ നിർത്താതെ പോയി. ഭവൻസ് സ്കൂളിന് സമീപം ആണ് അപകടമുണ്ടായത്. സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് അപകടത്തിൽപ്പെട്ടത്. കരളിൽ രക്തസ്രാവം ഉണ്ടായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ കാർ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല.
ജനുവരി 15നാണ് സ്കൂളിലേക്ക് വരികയായിരുന്ന പെൺകുട്ടിയെ കാർ ഇടിച്ചുതെറിപ്പിച്ചത്. കറുത്ത നിറത്തിലുള്ള കാറാണ്. ദൃശ്യത്തിൽ നമ്പർ വ്യക്തമല്ല. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാനായി പോലും തയ്യാറാകാതെ അജ്ഞാതൻ കാറോടിച്ച് പോവുകയായിരുന്നു. രക്ഷിതാക്കളും സ്കൂൾ അധികൃതരും പൊലീസിനെ സമീപിച്ചതോടെ കേസെടുത്തു. പക്ഷേ വാഹനം ഏതെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha





















