സ്വപ്ന താമസിച്ചത് പോലീസ് സംരക്ഷണയില്‍ മുഖ്യന്റെ ഓഫീസും കുരുക്കിലാവുമോ?

പതിയെ പതിയെ മോന്‍സനെ കുറിച്ചുള്ള അന്വേഷണവും സി പി എം സര്‍ക്കാര്‍ ഉന്നതരിലേക്ക് നീങ്ങുന്നു. മോന്‍സനെ പിടിച്ചപ്പോള്‍ തന്നെ ഇത്തരമൊരു സംശയം പലര്‍ക്കും തോന്നിയതാണ്. അന്വേഷണം അട്ടിമറിക്കാനുള്ള സാധ്യതകള്‍ തീര്‍ത്തും തള്ളികളയാനാവില്ല.
നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഒളിവില്‍ കഴിഞ്ഞത് മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടിലാണെന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവിതടക്കമുള്ളവരുടെ സഹായം സ്വപ്നയുടെ തിരോധാനത്തിന് ലഭിച്ചിട്ടുണ്ടെന്ന് അന്നു തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ബഹ്‌റയും മാവുങ്കലും തമ്മിലുള്ള ബന്ധത്തിന്റെ അളവുകോല്‍ മനസിലാക്കിയാല്‍ ഇക്കാര്യം ശരിവയ്‌ക്കേണ്ടി വരും.
സ്വര്‍ണക്കള്ളക്കടത്ത് പുറത്തുവന്നതിന് പിന്നാലെ സ്വപ്നയും സംഘവും തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് കടന്നിരുന്നു. ഇത് സംബന്ധിച്ച് രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു. പോലീസിന്റെ മൂക്കിന്‍തുമ്പത്ത് ഉണ്ടായിരുന്നിട്ടും തിരുവനന്തപുരത്ത് നിന്നോ കൊച്ചിയില്‍ നിന്നോ ഇവരെ പിടിക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. പോലീസിന്റെ ഈ വീഴ്ചയില്‍ അന്നുതന്നെ സംശയവുമുയര്‍ന്നിരുന്നു. ലോക്ഡൗണില്‍ റോഡ് മുഴുവന്‍ പരിശോധനയുള്ളപ്പോഴാണ് സ്വപ്ന സുരേഷും സംഘവും കാറില്‍ കടന്നുകളഞ്ഞത്.
പോലീസിന്റെ സഹായമില്ലാതെ ഇത്തരം ഒരു യാത്ര നടക്കില്ലെന്ന് എല്ലാവരും പറഞ്ഞതാണ്. മാവുങ്കലും ബഹ്‌റയും തമ്മിലുള്ള ഇരിപ്പുവശത്തില്‍ സ്വപനക്ക് സഹായം കട്ടിയതില്‍ അത്ഭു തപ്പെടാന്‍ വകയില്ല.
സ്വപ്നയുടെ തിരോധാനം മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോഴാണ് കൊച്ചി സിറ്റി പോലീസ് പേരിന് നഗരത്തില്‍ പരിശോധന നടത്തിയത്. ഇതിനിടെ ബെംഗളൂരുവില്‍ ഇവര്‍ എന്‍.ഐ.എ.യുടെ പിടിയിലായ വിവരം പുറത്തുവരികയായിരുന്നു. സ്വപ്നയ്ക്കും സംഘത്തിനും പോലീസില്‍ നിന്ന് സഹായം ലഭിച്ചിരുന്നുവെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്നുതന്നെ സംശയിച്ചത്. അതിപ്പോള്‍ ശരിയായി.
കൊച്ചിയില്‍ ഏറ്റവും സുരക്ഷിതമായി കഴിയാവുന്ന വസതിയായാണ് മോന്‍സന്റെ വീടിനെ കാണുന്നത്. പുറത്തുനിന്ന് നോക്കുന്ന ആര്‍ക്കും മോന്‍സന്റെ വീട്ടില്‍ നിരീക്ഷണം നടത്താന്‍ കഴിയില്ല. പുറത്തെ കാഴ്ചകള്‍ അകത്തറിയാന്‍ നിരവധി ക്യാമറകള്‍ ഒരുക്കിയിട്ടുമുണ്ട്. കൂടെ സുരക്ഷാ ജീവനക്കാരുടെ ഒരു പടയും. കൊച്ചിയിലെ ഹോട്ടലില്‍ കഴിഞ്ഞിരുന്നതായി സ്വപ്നയും സംഘവും തെളിവുണ്ടാക്കിയെന്നും സംശയിക്കുന്നു. അതായത് മോന്‍സനെ സ്വപ്‌നെ ഒറ്റി കൊടുത്തില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ മാവുങ്കല്‍ അന്നേ പിടിയിലാവുമായിരുന്നു.
പോലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പ്രിയങ്കരനായ മോന്‍സണ് ബീറ്റ് ബോക്‌സ്' അടക്കം വീടിനു മുന്നില്‍ വെച്ച് പോലീസ് സംരക്ഷണവും ഉറപ്പുനല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇവിടെയെത്തി സാധാരണ പോലീസുകാര്‍ പരിശോധന നടത്താനുള്ള സാധ്യതയുമില്ല. ചേര്‍ത്തലയിലും പരിസരങ്ങളിലുമായി സ്വപ്ന ഒളിവില്‍ കഴിഞ്ഞിരുന്നതായി കേന്ദ്ര ഏജന്‍സികള്‍ക്ക് സംശയമുണ്ടായിരുന്നു. ചേര്‍ത്തല മോന്‍സന്റെ നാടായതിനാല്‍ത്തന്നെ സംശയം കൂടുതല്‍ ശക്തമാകുകയാണ്.
അതായത് നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഒളിവില്‍ താമസിച്ചത് പോലീസിന്റെ ബീറ്റ് ബോക്‌സിലുള്ള വീട്ടിലാണ് രണ്ടു വരിയില്‍ സിമ്പിളായി പറയാം. ഇതിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പിന്തുണ കിട്ടിയിട്ടുണ്ടോ എന്നാണ് ഇനി അറിയേണ്ടത്. ഏതായാലും കേരളത്തില്‍ ഒരു പ്രതി പോലീസ് സംരക്ഷണയോടെ താമസിക്കുന്നത് ആദ്യ സംഭവമാണ്.
"
https://www.facebook.com/Malayalivartha






















