പതിനേഴുകാരിക്ക് ഛർദ്ദിയും ക്ഷീണവും;നാല് ദിവസങ്ങൾക്ക് ശേഷം മരണം;ഫോൺ പരിശോധിച്ച വീട്ടുക്കാർ ചങ്കിൽ കൈ വച്ചു ; സുഹൃത്തിന് ലഭിച്ച അപകട സന്ദേശം മറ്റുള്ളവരെ ഒന്ന് അറിയിച്ചിരുന്നെങ്കിൽ!

സുഹൃത്തിന് ലഭിച്ച അപകട സന്ദേശം മറ്റുള്ളവരെ ഒന്ന് അറിയിച്ചിരുന്നെങ്കിൽ ഒരു ജീവൻ ഇപ്പോൾ ഈ ഭൂമിയിൽ ഉണ്ടാകുമായിരുന്നു... 17 വയസ്സുകാരി ചെയ്ത കടും കൈയിൽ പകച്ച് വീട്ടുകാർ...
വിഷം കുടിച്ച് നാലുദിവസം തങ്ങളോടൊപ്പം ഉണ്ടായിരുന്ന മകളെ രക്ഷിക്കാനായില്ല എന്ന വിഷമത്തോടെ ബന്ധുക്കൾ...ആ സത്യമറിഞ്ഞപ്പോഴേക്കും ഏറെ വൈകിയിരുന്നു. അതിദാരുണമായ സംഭവവികാസങ്ങളാണ് ഇപ്പോൾ അരങ്ങേറിയിരിക്കുന്നത്...
വിഷം കഴിച്ച് പ്ലസ് ടു വിദ്യാർഥിനി മരിച്ചു. ജീവനൊടുക്കുന്നതായി ചിത്രം അടക്കം സുഹൃത്തായ ആംബുലൻസ് ഡ്രൈവർക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ച ശേഷമാണ് പെൺകുട്ടിക്ക് ജീവൻ നഷ്ടമായത് എന്നോർക്കുമ്പോഴാണ് കൂടുതൽ ഖേദകരം. വിഷം കഴിച്ച് നാല് ദിവസത്തിന് ശേഷം ആണ് പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചത് .
നാലാം ദിവസം പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചപ്പോൾ മാത്രമാണ് വിഷം കഴിച്ച വിവരം മാതാപിതാക്കൾ അറിയുന്നത്. അധികം വൈകാതെ പെൺകുട്ടി മരിക്കുകയും ചെയ്തു . കിളിമാനൂർ വാലഞ്ചേരി കണ്ണയംകോട് വി.എസ്.മൻസിലിൽ ഷാജഹാൻ-സബീന ദമ്പതികളുടെ മകൾ അൽഫിയ(17) ആണ് മരിച്ചത്. മുളമന വി ആൻഡ് എച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥിനിയാണ് പെൺകുട്ടി.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു താൻ വിഷം കഴിക്കുന്ന ചിത്രങ്ങളടക്കം സുഹൃത്തിന് സന്ദേശം അയച്ചത്. എന്നാൽ ഇയാൾ ഇത് ഗൗരവകരമായി എടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ ഇയാൾ ഈ വിവരം അൽഫിയയുടെ മാതാപിതാക്കളെ അറിയിക്കുകയോ ചെയ്തില്ല. എന്നാൽ ഇതിനിടയിൽ ചില സംഭവങ്ങൾ നടന്നിരുന്നു. ഈ നാല് ദിവസത്തിനുള്ളിൽ ഒരു ദിവസം പെൺകുട്ടി സ്‌കൂളിൽ പരീക്ഷയെഴുതാനും പോയിരുന്നു.
ഇതിനിടയ്ക്ക് പെൺകുട്ടിക്ക് ഛർദ്ദിയും ക്ഷീണവുംഉണ്ടായി. അൽഫിയയെ നാല് ആശുപത്രികളിൽ എത്തിച്ച് ചികിത്സ തേടി. ആശുപത്രികളിൽ എത്തിച്ചപ്പോൾ പോലും അവർ ചികിത്സ നൽകിയത് വിഷം കഴിച്ചു എന്ന് അറിയാതെ ആയിരുന്നു.
ബുധനാഴ്ച അവശനിലയിലായ അൽഫിയയെ വലിയകുന്ന് ഗവൺമെൻറ് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചു. ഇവിടെ വച്ച് അൽഫിയയുടെ മൊബൈൽ പരിശോധിച്ചപ്പോഴാണ് പഴയ വാട്‌സ്ആപ്പ് സന്ദേശം കാണുന്നതും, മകൾ വിഷം കഴിച്ചുവെന്നും വീട്ടുകാർ അറിയുന്നത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ അൽഫിയ മരിച്ചു.
കൊറോണ പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ നിന്നായിരുന്നു ആംബുലൻസ് ഡ്രൈവറായ യുവാവുമായി അൽഫിയ പരിചയത്തിലാകുന്നത്. ആൽഫിയ 17 ദിവസം ഇവിടെ ചികിത്സയിൽ കഴിഞ്ഞിരുന്നു. സംഭവത്തിൽ പിതാവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രണയനൈരാശ്യം ആണോ ഇങ്ങനെ ഒരു കടുംകൈ ചെയ്യാൻ കാരണമെന്ന് സംശയവും ഉടലെടുക്കുന്നുണ്ട്. എന്തുകൊണ്ട് പെൺകുട്ടി ഇങ്ങനെ ചെയ്തു എന്ന് വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ.
https://www.facebook.com/Malayalivartha



























