ലോക്ക്ഡൗണിനെ തുടർന്നു വീട്ടിലായിരുന്ന പെൺകുട്ടിയോട് പല തവണ അഭിഷേക് പ്രണയാഭ്യർത്ഥന നടത്തി; എന്നാൽ പെൺകുട്ടി ഇത് തള്ളിക്കളഞ്ഞു; പ്രതികാരം ആളിക്കത്തിയതോടെ രാവിലെ പരീക്ഷക്കെത്തിയ പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തു വച്ച് അഭിഷേക് കുത്തി വീഴ്ത്തി;കഴുത്തിൽ ആഴത്തിൽ കുത്തേറ്റ പെൺകുട്ടി വഴിയിൽ രക്തം വാർന്ന് വീണു കിടക്കുന്നത് കണ്ടത് സഹപാഠികൾ; കുത്തിയ ശേഷം രക്തം തെറിച്ച വസ്ത്രങ്ങളുമായി പ്രതി ചെയ്തത് മറ്റൊന്ന് ; സെന്റ് തോമസ് കോളേജിൽ സംഭവിച്ചത് ഹൃദയത്തെ മരവിപ്പിക്കുന്ന കൊലപാതകം

സെന്റ് തോമസ് കോളേജിൽ ഹൃദയത്തെ മരവിപ്പിക്കുന്ന കൊലപാതകം ഇന്ന് രാവിലെ നടന്നിരുന്നു. കോളേജ് ക്യാമ്പസിനുള്ളിൽ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ.
എറണാകുളം കൂത്താട്ടുകുളം കോയിപ്പള്ളി ഉപ്പനായിൽപുത്തൻപുറയിൽ അഭിഷേക് ബൈജു (20)വാണ് സഹപാഠിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. കോളേജിലെ ബിരുദ വിദ്യാർത്ഥിനിയായ തലയോലപ്പറമ്പ് കളപ്പുരയ്ക്കൽ നിധിനാമോളെ(22)യാണ് പ്രതി കുത്തിക്കൊലപ്പെടുത്തിയത്.
ഇരുവരും പാലാ സെന്റ് തോമസ് കോളേജിലെ വൊക്കേഷണൽ കോഴ്‌സായ ഫുട് ടെക്‌നോളജി വിദ്യാർത്ഥികളായിരുന്നു. ഒന്നര വർഷത്തോളമായി ലോക്ക് ഡൗണിനെ തുടർന്നു ക്ലാസുകളില്ലാതിരുന്നതിനാൽ കുട്ടികൾ കോളേജിൽ എത്തിയിരുന്നില്ല. ഇതിനിടെ പല തവണ പ്രതിയായ അഭിഷേക് പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു.
ഇത് പെൺകുട്ടി തള്ളിക്കളയുകയും ചെയ്തിരുന്നു. എന്നാൽ, ഇന്ന് രാവിലെ പരീക്ഷക്കായി എത്തിയ പെൺകുട്ടിയെ കോളേജിന്റെ ആളൊഴിഞ്ഞ സ്ഥലത്തു വച്ച് പ്രതി അഭിഷേക് കുത്തി വീഴ്ത്തുകയായിരുന്നു. കഴുത്തിൽ ആഴത്തിൽ കുത്തേറ്റ പെൺകുട്ടി വഴിയിൽ രക്തം വാർന്ന് വീണു. കുത്തിയ ശേഷം രക്തം തെറിച്ച വസ്ത്രങ്ങളുമായി പ്രതി അവിടെ തന്നെ ശാന്തനായി കുത്തിയിരിക്കുകയായിരുന്നു .പോലീസ് വരുന്നത് വരെ രക്ഷപ്പെടാൻ പ്രതി ശ്രമിച്ചില്ല .
തുടർന്നു, പാലാ ഡിവൈ.എസ്.പി ഷാജു ജോസ്, സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസൺ, എസ്.ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി. രക്തം വാർന്ന് വഴിയിരകിൽ കിടന്ന പെൺകുട്ടിയെ സഹപാഠികളാണ് കണ്ടത്.
തുടർന്നു കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മന്ത്രി വി.എൻ വാസവൻ, പാലാ എം.എൽ.എ മാണി സി.കാപ്പൻ, ജില്ലാ പൊലീസ് മേധാവി ഡി.ശില്പ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
പ്രണയം നിരസിച്ച വൈരാഗ്യത്തെ തുടർന്നാണ് പ്രതി പെൺകുട്ടിയെ കുത്തിക്കൊന്നതെന്ന സൂചനയാണ് ലഭിക്കുന്നത്. പ്രതിയെ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.
https://www.facebook.com/Malayalivartha



























