നാട്ടിൽ പാട്ടായി മാവുങ്കന്റെ വാണിഭക്കഥകള്‍; കൊച്ചിയിലും ഗള്‍ഫിലും ഉള്‍പ്പെടെ ഇയാളുടെ നിയന്ത്രണത്തിലും കെണിയിലും അന്‍പതോളം സ്ത്രീകളുണ്ടായിരുന്നുവെന്ന് സൂചന, മോന്‍സണിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നാല്‍ സോളാര്‍ കേസിനേയും ഡോളര്‍ കടത്തിനെയുംകാള്‍ നാറ്റക്കേസായി മാറുമെന്ന സാഹചര്യത്തിലേക്ക് എത്തിച്ചേരും

ഇനി വരുമണിക്കൂറുകളില്‍ പുറത്തുവരാനുള്ളത് മോന്‍സണ്‍ മാവുങ്കലിന്റെ പെണ്‍വാണിഭക്കേസുകള്‍. കൊച്ചിയിലും ഗള്‍ഫിലും ഉള്‍പ്പെടെ ഇയാളുടെ നിയന്ത്രണത്തിലും കെണിയിലും അന്‍പതോളം സ്ത്രീകളുണ്ടായിരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ഒട്ടേറെ സ്ത്രീകളുമായി മോന്‍സണുണ്ടായിരുന്ന വഴിവിട്ട ബന്ധത്തിനു പുറമെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഇയാള്‍ സ്ത്രീകളെ കാഴ്ചവെച്ചതിന്റെ വിവരങ്ങള്‍ ഇനി വരുന്ന ദിവസങ്ങളില്‍ പുറത്തുവരും.
നഴ്‌സുമാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, ബ്യൂട്ടീഷന്‍മാര്‍ തുടങ്ങിയവരെ ഉപയോഗിച്ചാണ് ഏറെപ്പേരെ വലയിലാക്കിയിരുന്നത്. പണക്കാരായ കൊച്ചമാരെ ചികിത്സയ്ക്ക് എന്നപേരില്‍ വരുത്തിയും ഇയാള്‍ ചൂഷണത്തിന് വിധേയയാക്കിയിരുന്നതായാണ് സംസാരം. തിരുമ്മ്, ഉഴിച്ചില്‍ എന്നിവയുടെ മറവില്‍ ബ്ലൂ ഫിലിം നിര്‍മാണവും ഇയാള്‍ക്കുണ്ടായിരുന്നുവെന്നും സംസ്ഥാനത്തെ ഒട്ടനവധി ഉന്നതരെ ത്തരത്തില്‍ മോന്‍സണ്‍ കെണിയില്‍ വീഴ്ത്തിയിരുന്നതായും സൂചനയുണ്ട്.
ഉന്നത റാങ്കിലുള്ള പോലീസുകാര്‍ കെണിയില്‍ വീണ സാഹചര്യത്തില്‍ മോന്‍സണ്‍ കേസ് വെറുമൊരു ചീറ്റിംഗ് കേസ് മാത്രമായി ഇല്ലാതാകാനുള്ള സാഹചര്യമാണ് മുന്നിലുള്ളത്. മുന്‍ പോലീസ് മേധാവിതന്നെ ആക്ഷേപങ്ങളില്‍പ്പെട്ടിരിക്കെ കേസിന്റെ അടുത്ത അധ്യായങ്ങള്‍ കേരളത്തെ ഞെട്ടിക്കാനാണ് സാധ്യത.
ചോദ്യം ചെയ്യലില്‍ മോന്‍സണിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നാല്‍ സോളാര്‍ കേസിനേയും ഡോളര്‍ കടത്തിനെയുംകാള്‍ നാറ്റക്കേസായി മാറുമെന്ന സാഹചര്യത്തിലാണ് കേസ് ഒതുക്കി തീര്‍ക്കാന്‍ പോലീസ് തലത്തില്‍ തീരിമാനമായിരിക്കുന്നത്.
പുരാവസ്തു തട്ടിപ്പു കേസില്‍ പിടിയിലായ മോന്‍സന്‍ മാവുങ്കലിനെ സംബന്ധിച്ച സത്യങ്ങള്‍ പുറത്തറിയാന്‍ കാരണം വിദേശത്ത് നഴ്‌സിംഗ് റിക്രൂട്ടിംഗ് നടത്തിവന്ന മലയാളി വനിതയുമായുണ്ടായിരുന്ന അടുപ്പം തകര്‍ന്നതാണെന്ന് സൂചനയുണ്ട്. വര്‍ഷങ്ങളുടെ അടുപ്പത്തിനും അവിഹിതബന്ധത്തിനുമൊടുവില്‍ ഇവരെ ഒഴിവാക്കാനുള്ള മോന്‍സണ്‍റെ നീക്കമാണ് മലയാളി വനിതയെ ചൊടിപ്പിച്ചത്. മോന്‍സണ്‍ നടത്തുന്ന അവിഹിതബന്ധങ്ങളും മനുഷ്യക്കടത്തും ഉള്‍പ്പെടുന്ന വിവരങ്ങള്‍ ഉള്‍പ്പെടെ വിവരങ്ങള്‍ ഈ യുവതി പോലീസിന് നല്‍കിയതോടെയാണ് ഇയാളെ അറസ്റ്റുചെയ്യാനുള്ള നിര്‍ണായക സാഹചര്യമുണ്ടായത്. മോന്‍സണ്‍ വിവാഹിതനും പിതാവുമാണെന്ന സത്യവും മറ്റ് സ്ത്രീകളുമായുള്ള ബന്ധങ്ങളും മനസിലാക്കിയതോടെയാണ് ഇയാളുടെ വിദേശ കണ്ണിയായ സ്ത്രീ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരാന്‍ രംഗത്തുവന്നത്.
രണ്ടു വര്‍ഷം മുന്‍പു ലോക കേരള സഭയില്‍ ഇവര്‍ക്കൊപ്പം മോന്‍സന്റെ സാന്നിധ്യമുണ്ടായിരുന്നെന്നും അന്നു തന്നെ ഈ വിഷയം ചര്‍ച്ചയായിരുന്നെന്നും ഇവര്‍ പറയുന്നു. തിരുവനന്തപുരത്ത് മുന്‍പ് ലോക കേരള സഭ നടക്കുമ്പോഴും ഇവര്‍ മോന്‍സനുമായി അടുപ്പത്തിലായിരുന്നു എന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മോന്‍സന് പാലാരിവട്ടം സ്വദേശിനിയുമായും ആലപ്പുഴ സ്വദേശിനിയുമായും ഉള്ള ബന്ധം കണ്ടെത്തിയതോടെയാണ് ഇവര്‍ തമ്മിലുള്ള ബന്ധം മുറിഞ്ഞത്. ആലപ്പുഴ സ്വദേശിനിയായ നഴ്‌സാണ് ഇരുവരെയും കലൂരിലെ വീട്ടില്‍ നിന്നു സ്വകാര്യ സാഹചര്യത്തില്‍ പിടികൂടി ബഹളമുണ്ടാക്കിയത്. ഇതോടെ നാടു വിട്ട വനിത പിന്നീടു കേരളത്തിലേയ്ക്കു വന്നിട്ടില്ലെന്നും പറയുന്നു.
സ്ത്രീകളെ വലയിലാക്കിയത് കോസ്മറ്റോളിജിസ്റ്റ് എന്ന പേരില്‍തന്നെക്കാള്‍ മുതിര്‍ന്ന ഒരു സ്ത്രീയെയാണ് മോന്‍സന്‍ ആദ്യം വിവാഹം ചെയ്തത്. ഇവര്‍ സ്‌കൂള്‍ അധ്യാപികയായ ഒരു കന്യാസ്ത്രീയായിരുന്നുവെന്നാണ് നാട്ടിലെ സംസാരം . ചേര്‍ത്തലലുള്ള വീട്ടിലാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നതെങ്കിലും കോലാഹലങ്ങളിലൊന്നും പെടാതെ നിശബ്ദയായി കഴിയുകയാണ് ഭാര്യ. ഇപ്പോള്‍ സംസാരിക്കാന്‍ സമയമായിട്ടില്ലെന്നാണ് പ്രതികരണം ചോദിച്ചു സന്ദര്‍ശിക്കാനെത്തിയവരോടു ഭാര്യ എന്നു പറയുന്ന ഇവര്‍ നല്‍കുന്ന മറുപടി. ഇവരെ മോന്‍സന്‍ മഠത്തില്‍ നിന്നു കടത്തി കൊണ്ടു വന്നു വിവാഹം കഴിച്ചത് അക്കാലത്തു വിവാദമായിരുന്നു.
കൊച്ചിയില്‍ വീടു വാടകയ്‌ക്കെടുത്ത് അവിടെ താമസിച്ചായിരുന്നു ഇയാളുടെ ആഘോഷ ജീവിതം. ഇതിനിടെയാണ് നൃത്തം, മസാജിംഗ്, സെക്‌സ് എന്നിവയ്ക്കായി ഇയാള്‍ കേരളത്തിലും പുറത്തും നിന്നുള്ള നിരവധി സ്തീകളെ വലയിലാക്കിയത്. തിരുമ്മുകേന്ദ്രത്തിലേക്കും ബ്യൂട്ടി പാര്‍ലറിലേക്കും മുന്തിയ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഇടനിലക്കാര്‍ മുഖേനയായിരുന്നു ഇയാള്‍ സ്ത്രീകളെ വലയിലാക്കിയിരുന്നത്. കോസ്മറ്റോളജിസ്റ്റ് എന്നു സ്വയം വിശേഷിപ്പിച്ചു ചികിത്സ നടത്തിയാണ് ഇയാള്‍ സ്ത്രീകളെ വലയില്‍ വീഴ്ത്തിയിരുന്നത്.
സ്ത്രീകളുടെ കണ്ണിനു താഴെയും മുഖത്തും ഉണ്ടാകുന്ന പാടുകള്‍ക്ക് ഇയാളുടെ പക്കല്‍ മികച്ച ചികിത്സ ഉണ്ടായിരുന്നത്രെ. ഇത്തരത്തില്‍ ചികിത്സയ്ക്കു വരുന്ന സ്ത്രീകളെയും ഇയാള്‍ വശത്താക്കിയിരുന്നു.
ഫിസിയോതെറാപ്പി പഠിച്ച ഏതാനും പെണ്‍കുട്ടികളെയും ഇയാള്‍ വലയിലാക്കിയിരുന്നു. ഇവരെ കൊച്ചയില്‍ തന്നെയുള്ള വാടകവീട്ടിലായിരുന്നു മോന്‍സണ്‍ പാര്‍പ്പിച്ചിരുന്നതെന്നും ഉന്നതര്‍ക്ക് സുഖചികിത്സ നല്‍കാന്‍ ഇവരെ കേരളത്തിലും ഗള്‍ഫിലും അയച്ചിരുന്നുവെന്നുമാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. പൊതു അവധിദിവസങ്ങളില്‍ ഇയാളുടെ ഫ്‌ളാറ്റില്‍ നൃത്തവും മദ്യസത്കാരവും പതിവായിരുന്നു. ഇത്തരം സത്കാരങ്ങളുടെ മറവില്‍ മയക്കുമരുന്ന് ഉപയോഗവും നടത്തിയിരുന്നയി പറയുന്നു. പുരാവസ്തു വില്‍പനയുടെ മറവില്‍ കള്ളനോട്ട് കൈമാറ്റവും ഇയാള്‍ക്കുണ്ടായിരുന്നുവെന്നും നിരോധിച്ച 1000, 500 രൂപ നോട്ടുകളുടെ കൈമാറ്റക്കേസില്‍ ഇയാളെ മുന്‍പ് ബാങ്കുകള്‍ നോട്ടമിട്ടുരുന്നുവെന്നും പറയപ്പെടുന്നു.
https://www.facebook.com/Malayalivartha























