കോവിഡ് ബാധിച്ച് പതിനേഴ് ദിവസം ചികിത്സാ കേന്ദ്രത്തിലായിരിക്കെ യുവാവുമായി അടുപ്പത്തിലായി!! പിന്മാറിയപ്പോൾ വിഷം കഴിക്കുന്നത് അടക്കമുള്ള ചിത്രങ്ങൾ യുവാവിന് വാട്സാപ്പിൽ അയച്ചു കൊടുത്തു; സംഭവം അറിഞ്ഞിട്ടും യുവാവ് രഹസ്യമാക്കി വെച്ചു, ഛര്‍ദിയും ക്ഷീണവും മൂലം വിഷം ഉള്ളിൽ പോയതറിയിക്കാതെ പതിനേഴുകാരിയെ ചികിത്സിച്ചത് നാല് ആശുപത്രികൾ!! വൈകാതെ മരണവും , യുവാവിനെ തൂക്കിയെടുത്ത് പൊലിസ്

തിരുവനന്തപുരം കിളിമാനൂരിൽ പ്ലസ് ടു വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ ആംബുലന്‍സ് ഡ്രൈവർ പിടിയിലായി. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് പോങ്ങനാട് സ്വദേശി ജിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുളമന വി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ഥിനി കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വി എസ് മന്‍സിലില്‍ എ ഷാജഹാന്‍- സബീന ബീവി ദമ്പതികളുടെ മകള്‍ അല്‍ഫിയ (17) ആണ് വ്യാഴാഴ്ച മരിച്ചത്.
പ്രണയത്തില്‍നി ന്നു ജിഷ്ണു പിന്മാറിയതാണ് ആല്‍ഫിയ ജീവനൊടുക്കാന്‍ കാരണമെന്നാണ് പോലീസിന്റെ വാക്കുകൾ. കോവിഡ് ബാധിച്ച് പ്രാഥമിക ചികിത്സാകേന്ദ്രത്തില്‍ 17 ദിവസം ചികിത്സയില്‍ കഴിഞ്ഞിരുന്നപ്പോഴാണ് ഇരുവരും തമ്മിൽ സൗഹൃദത്തിലാകുന്നത്. ഞായറാഴ്ച വിഷം കഴിക്കുന്ന ചിത്രം അടക്കം ആല്‍ഫിയ ജിഷ്ണുവിന് വാട്സാപിൽ അയച്ചിരുന്നു. എന്നാല്‍ ജിഷ്ണു ഇതു രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.
ഛര്‍ദിയും ക്ഷീണവും മൂലം ഇതിനിടെ അല്‍ഫിയയെ നാല് ആശുപത്രികളിലെത്തിച്ചു ചികിത്സ തേടിയിരുന്നു. ഇവിടെയൊക്കെ വിഷം ഉള്ളിലെത്തിയ വിവരം അറിയാതെയായിരുന്നു ചികിത്സ. ഇടയ്ക്ക് ഒരു ദിവസം അല്‍ഫിയ സ്കൂളില്‍ പരീക്ഷ എഴുതി. അല്‍ഫിയ വിഷം കഴിച്ച വിവരം മാതാപിതാക്കള്‍ അറിഞ്ഞത് നാലാം ദിവസം ഫോണ്‍ പരിശോധിച്ചപ്പോഴാണ്. വൈകാതെ മരണം സംഭവിച്ചു. പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
https://www.facebook.com/Malayalivartha
























