'പ്രണയ നൈരാശ്യം കൊലപാതകത്തിലേക്ക് നയിക്കുന്നത് അത്യന്തം അപകടകരം'; പാലായില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷന്

പാലായില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ യുവജന കമ്മീഷന് സ്വമേധയാ കേസെടുത്തു. സംഭവത്തിന്മേല് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് കമ്മീഷന് തേടിയിട്ടുണ്ട്.
യുവജനങ്ങള്‍ക്ക് ഇടയിലെ ഇത്തരം പ്രവണതകളെ ഗൗരവമായാണ് കാണുന്നത്. ഒരാളെ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തിരിക്കുന്നതും വ്യക്തിപരമായ കാര്യങ്ങളാണ്. പ്രണയ നൈരാശ്യം കൊലപാതകത്തിലേക്ക് നയിക്കുന്നത് അത്യന്തം അപകടകരമാണ്.
ഇത്തരം പ്രവണതകളെ തടയുന്നതിന് സംസ്ഥാന വ്യാപകമായി ക്യാമ്ബയിനുകള്‍ സംഘടിപ്പിക്കുമെന്നും നിലവില്‍ സംഘടിപ്പിച്ച് വരുന്ന ക്യാമ്ബയിനുകള്‍ കോളേജുകളിലേക്കും സ്കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്നും യുവജന കമ്മീഷന് അധ്യക്ഷ ഡോ. ചിന്താ ജെറോം പറഞ്ഞു.
https://www.facebook.com/Malayalivartha



























