പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം മൂന്നുപേരെ ആറുകിലോ കഞ്ചാവുമായി പോലീസ് പിടികൂടി: സംഭവം കൊച്ചിയിൽ

കൊച്ചിയിൽ ആറു കിലോ കഞ്ചാവുമായി മൂന്നു പേര്‍ പൊലിസ് കസ്റ്റഡിയിൽ.തൃപ്പൂണിത്തുറ സ്വദേശി എം കെ അരവിന്ദ്(21),മുളന്തുരുത്തി സ്വദേശി വിഷ്ണു ബിനു(24),പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് തൃപ്പൂണിത്തുറ ഭാഗത്ത് നിന്നും കൊച്ചി സിറ്റി ഡാന്‍സാഫും,ഹില്‍പാലസ് പോലിസും ചേർന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ബൈക്കുകളില്‍ പോകുകയായിരുന്ന പ്രതികളെ സംശയം തോന്നി തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്നും 06.4 കിലോ കഞ്ചാവ് പിടികൂടിയതെന്നായിരുന്നു പോലീസിന്റെ വാക്കുകൾ.ഇവര്‍ സഞ്ചരിച്ച ബൈക്കുകളും മൂന്നും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തിരിക്കുകയാണ്...
https://www.facebook.com/Malayalivartha



























