കോഴിക്കോട് ബീച്ചില്‍ നാളെ മുതല്‍ സന്ദര്‍ശനം അനുവദിക്കും;രാത്രി എട്ട് മണിവരെയാണ് സന്ദര്‍ശകര്‍ക്ക് ബീച്ചില്‍ അനുമതിയുണ്ടാവുക

കോഴിക്കോട് ബീച്ചില്‍ നാളെ മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി. നിലവിലുള്ള നിയന്ത്രണം നാളെ മുതല്‍ ജില്ലാ ഭരണകൂടം നീക്കം ചെയ്യും. രാത്രി എട്ട് മണിവരെയാണ് സന്ദര്‍ശകര്‍ക്ക് ബീച്ചില്‍ അനുമതിയുണ്ടാവുക. സൗത്ത് ബീച്ച്, ഭട്ട് റോഡ് ബീച്ച് എന്നിവ കോടികളുടെ നവീകരണ പ്രവര്‍ത്തികള്‍ക്ക് പിന്നാലെ ഉദ്ഘാടനം നടത്തിയിരുന്നെങ്കിലും സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ജൂലൈയിലാണ് ഇവിടെ നവീകരണം പ്രവര്‍ത്തികള്‍ക്ക് ശേഷം ഉദ്ഘാടനം നടത്തിയത്. കൊവിഡിനെത്തുടര്‍ന്ന് ബീച്ചില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നെങ്കിലും മാസങ്ങള്‍ക്ക് മുമ്ബ് വീണ്ടും തുറന്ന് കൊടുത്തിരുന്നു. എന്നാല്‍ രണ്ടാം തരംഗം രൂക്ഷമായപ്പോള്‍ വീണ്ടും അടച്ചിടുകയായിരുന്നു.
https://www.facebook.com/Malayalivartha



























