രാത്രിയിൽ ഭാര്യയെ ആരും അറിയാതെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; സംഭവം പുറം ലോകം അറിയുന്നത് പിറ്റേന്ന് രാവിലെ, സംഭവശേഷം ഒളിവിൽപോയ പ്രതിയെ പിടികൂടി പൊലിസ്

കൊണ്ടോട്ടി വാഴക്കാടിൽ യുവതി കിടപ്പുമുറിയിൽ മരിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ ഭർത്താവിനെ പൊലിസ് പിടികൂടിയത് മണിക്കൂറുകൾക്കകം. ഇളംപിലാറ്റാശ്ശേരി സ്വദേശി ഷാക്കിറയെ കൊലപ്പെടുത്തി രക്ഷപ്പെട്ട ഭര്‍ത്താവ് മുഹമ്മദ് ഷമീറിനെയാണ് പോലിസ് പിടികൂടിയത്.
സംഭവം നാട്ടുകാർ അറിഞ്ഞത് വെള്ളിയാഴ്ച്ച രാവിലെ ആയിരുന്നു. കിടപ്പുമുറിയിലാണ് ഷാക്കിറയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് വാഴക്കാട് പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കൊലപാതക വിവരം പുറത്ത് അറിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് ഒളിവില്‍ പോയ പ്രതി പിടിയിലായത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇനിയും വ്യക്തമായിട്ടില്ല. പ്രതിയെ പോലിസ് ചോദ്യം ചെയ്ത് വരികയാണ്.
https://www.facebook.com/Malayalivartha



























