'ഇരുവരും കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാർത്ഥികൾ'; പ്രതിയും മരിച്ച പെണ്‍കുട്ടിയും രണ്ട് വര്‍ഷമായി ക്യാംപസില്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികളാണെന്ന് പാലാ സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍

രണ്ട് വര്‍ഷമായി ക്യാംപസില്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികളാണ് പ്രതിയും മരിച്ച പെണ്‍കുട്ടിയുമെന്ന് പാലാ സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജെയിംസ് ജോണ്‍ മംഗലത്ത്. 'കോഴ്‌സ് പൂര്‍ത്തിയാക്കിയവരാണ് ഇരുവരും. സെക്യൂരിറ്റി വിളിച്ചു പറഞ്ഞപ്പോഴാണ് കാര്യങ്ങള്‍ അറിയുന്നത്. ഉടന്‍ തന്നെ കോളജ് ജീവനക്കാരെ വിളിച്ചു പറയുകയും അവരെത്തി പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു'- പ്രിന്‍സിപ്പല്‍ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 11.15 ഓടെയാണ് പാലാ സെന്റ് തോമസ് കോളജ് ക്യാംപസില്‍ ബിരുദ വിദ്യാര്‍ത്ഥിനി തലയോലപ്പറമ്ബ് സ്വദേശി നിഥിന മോളെ കഴുത്തറുത്തു കൊലപ്പെടുത്തിയത്. സഹപാഠി കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോളജില്‍ പരീക്ഷയ്ക്ക് എത്തിയപ്പോഴായിരുന്നു ആക്രമണം.
അകലുന്നുവെന്ന് തോന്നിയപ്പോള്‍ അഭിഷേകിന് തുടങ്ങിയ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മകളുടെ ചേതനയറ്റ ശരീരം കണ്ട് തളര്‍ന്നു പോയ അമ്മ, മകള്‍ തിരികെ വരുമെന്നായിരുന്നു തന്നെ ആശ്വസിപ്പിക്കാനെത്തിയവരോട് കരഞ്ഞു പറയുന്നത്.
നിതിനയും അഭിഷേകും തമ്മില്‍ രണ്ടു കൊല്ലമായി അടുപ്പത്തിലായിരുന്നുവെന്നും ഇരുവരുടെയും വീട്ടുകാര്‍ക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നും സഹപാഠികളും പറയുന്നു. പക്ഷേ രണ്ടു വര്‍ഷം തുടര്‍ന്ന ബന്ധത്തില്‍ വിള്ളല്‍ ഉള്‍ക്കൊള്ളാനുള്ള മാനസിക കരുത്ത് അഭിഷേകിന് ഇല്ലാതെ പോയി.
https://www.facebook.com/Malayalivartha



























