ആനമലയില്‍നിന്ന് യുവാവ് തട്ടിക്കൊണ്ടുപോയ അഞ്ചു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കണ്ടെത്തി

ആനമലയില്‍നിന്ന് യുവാവ് തട്ടിക്കൊണ്ടുപോയ അഞ്ചു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കണ്ടെത്തി. മണികണ്ഠന്‍സംഗീത എന്നിവരുടെ കുട്ടിയെയാണ് ചൊവ്വാഴ്ച വൈകീട്ട് യുവാവ് തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആനമല സ്‌റ്റേഷന്‍ പരിധിയില്‍ തന്നെയുള്ള ഒരു വീട്ടില്‍ നിന്നാണ് കുഞ്ഞിനെകണ്ടെത്തിയത്. ആശ്രമത്തില്‍നിന്ന് കിട്ടിയതെന്നു പറഞ്ഞാണ് യുവാക്കള്‍ കുഞ്ഞിനെ ഏല്‍പ്പിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. തട്ടിയെടുത്തവര്‍ കുഞ്ഞിനെ വിറ്റതാണോയെന്ന സംശയത്തിലാണ് പൊലീസ്.ആനമലയിലെ ബസ് സ്റ്റാന്‍ഡിന് സമീപത്തായിരുന്നു സംഗീതയും കുടുംബവും താമസിച്ചിരുന്നത്.
https://www.facebook.com/Malayalivartha























