ഒരുപിടിയും കിട്ടുന്നില്ല... പാല ബിഷപ്പിന്റെ ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും കെട്ടടങ്ങി വന്നതേയുള്ളൂ; അതിനിടയ്ക്ക് പാലയിലെ കോളേജില്‍ വിദ്യാര്‍ത്ഥിനിയെ കഴിത്തറുത്തു കൊന്നു; ഇവിടെ ലൗ ഭ്രാന്തോ നാര്‍ക്കോട്ടിക് ഭ്രാന്തോ എന്നറിയാതെ അമ്പരന്ന് മലയാളികള്‍

പാല ബിഷപ്പിന്റെ ലൗ ജിഹാദ് നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശങ്ങള്‍ മാസങ്ങളോളമാ നീണ്ടു നിന്നത്. അവസാനം താനെ അത് കെട്ടടങ്ങി. എന്നാല്‍ പാലയില്‍ നിന്നും മറ്റൊരു വാര്‍ത്തവന്നു.
പ്രണയം നിരസിക്കുന്നുവെന്ന സംശയം മൂലം വിദ്യാര്‍ഥിനിയെ സഹപാഠി കോളജില്‍ കഴുത്തറുത്തു കൊലപ്പെടുത്തി. പാലാ സെന്റ് തോമസ് കോളജ് ബി വോക് ഫുഡ് പ്രോസസിങ് ടെക്‌നോളജി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി തലയോലപ്പറമ്പ് കുറുന്തറയില്‍ ബിന്ദുവിന്റെ മകള്‍ നിതിനമോളാണ് (22) ദാരുണമായി കൊല്ലപ്പെട്ടത്. ഇവിടെ സംഭവിച്ചത് ലൗ ഭ്രാന്തോ നര്‍ക്കോട്ടിക് ഭ്രാന്തോ എന്നന്വേഷിക്കുകയാണ് മലയാളികള്‍.
ഇന്നലെ രാവിലെ 11.15നു നിതിന പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോഴാണ് ക്രൂരമായ ആക്രമണത്തിനിരയായത്. നിതിനയും അഭിഷേകും 2 വര്‍ഷമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ അഭിഷേകിന്റെ വീട്ടുകാര്‍ എതിര്‍ത്തു. ഇതോടെ നിതിന തന്നില്‍നിന്ന് അകലുന്നതായി അഭിഷേക് സംശയിച്ചു. ഇതാണ് പെട്ടെന്നുള്ള പ്രകോപനമെന്നു കരുതുന്നത്.
ബുധനാഴ്ച വൈവയ്ക്കു ചെന്നപ്പോള്‍ നിതിനയുടെ മൊബൈല്‍ ഫോണ്‍ അഭിഷേക് പിടിച്ചുവാങ്ങിയിരുന്നു. ഇന്നലെ പരീക്ഷയ്ക്കു മുന്‍പ് ഫോണ്‍ തിരിച്ചുനല്‍കി. ഇക്കാര്യം നിതിന അമ്മയെ വിളിച്ചറിയിച്ചു. 10.30ന് ഓഡിറ്റോറിയത്തിലെ പരീക്ഷാഹാളില്‍ നിന്നു പുറത്തിറങ്ങിയ അഭിഷേക് വഴിയില്‍ കാത്തുനിന്നു. ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. പേടിച്ചുപോയ നിതിന അമ്മയെ വീണ്ടും ഫോണില്‍ വിളിച്ച് അഭിഷേക് തന്നെ ശല്യപ്പെടുത്തുന്നുവെന്നു പറഞ്ഞു. ഇതുകേട്ട് നിതിനയെ കഴുത്തിനു പിടിച്ചു തള്ളിയിട്ട അഭിഷേക് കത്തികൊണ്ട് കഴുത്തിന്റെ വലതുഭാഗത്ത് ആഴത്തില്‍ കുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
കൊലയ്ക്കുശേഷം കത്തിയുമായി സമീപത്തിരുന്ന സഹപാഠി കൂത്താട്ടുകുളം കോഴിപ്പള്ളി ഉപ്പനായില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജുവിനെ (20) പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലാന്‍ ഉദ്ദേശിച്ചില്ല. സ്വന്തം കൈമുറിച്ചു പേടിപ്പിക്കാനാണു കത്തിയുമായി വന്നത്. പെട്ടെന്ന് എന്താണു സംഭവിച്ചതെന്ന് ഓര്‍മയില്ലെന്നും അഭിഷേക് പൊലീസിനു മൊഴി നല്‍കി. കോളജിലെ സുരക്ഷാ ജീവനക്കാരന്‍ കെ.ടി.ജോസും 2 വിദ്യാര്‍ഥികളുമാണ് സംഭവം കണ്ട് ആദ്യം ഓടിയെത്തിയത്. നിതിനയെ ഉടന്‍ അര കിലോമീറ്ററോളം അകലെയുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോളജില്‍നിന്നു പിജി പൂര്‍ത്തിയാക്കിയ താനും ആല്‍ബിനും ടിസി വാങ്ങാന്‍ കോളജില്‍ എത്തിയപ്പോഴാണു ദാരുണമായ സംഭവം കണ്ടതെന്നു ദൃക്‌സാക്ഷി വിഷ്ണു വിജയന്‍ പറഞ്ഞു. ക്ലാസുകള്‍ ഇല്ലാത്തതിനാല്‍ കോളജില്‍ അധികം ആരുമുണ്ടായിരുന്നില്ല. ഞങ്ങള്‍ ക്യാംപസിലെ സിമന്റ് ബെഞ്ചില്‍ ഇരുന്നു സംസാരിക്കുന്നതിനിടെയാണ് 100 മീറ്റര്‍ അകലെ രണ്ടുപേര്‍ സംസാരിക്കുന്നതു ശ്രദ്ധിക്കുന്നത്. ഇരുവരും വഴക്കു കൂടുകയാണെന്നു തോന്നി. തുടര്‍ന്നായിരുന്നു ആ സംഭവം. പേടിച്ച ഞങ്ങള്‍ അടുത്തേക്കു പോയില്ല. അഭിഷേകിന്റെ കയ്യിലെ മുറിവില്‍നിന്നു രക്തം വരുന്നുണ്ടായിരുന്നു. ഇതു തുടച്ച ശേഷം ഒന്നും സംഭവിക്കാത്ത തരത്തിലായിരുന്നു പിന്നീട് അഭിഷേക് നിന്നത്. പിന്നീട് സമീപത്തെ കല്‍ക്കെട്ടില്‍ പോയി ഇരുന്നെന്നും വിഷ്ണു പറഞ്ഞു.
ബുധനാഴ്ച വൈവയ്ക്ക് എത്തിയപ്പോഴും ഇരുവരും വഴക്കിട്ടതായി സഹപാഠികള്‍ വ്യക്തമാക്കി. പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാല്‍ അഭിഷേകിനു വൈവയ്ക്കു പങ്കെടുക്കാന്‍ സാധിച്ചില്ല. നിതിനയുടെ സ്‌കൂട്ടര്‍ കീയും മൊബൈല്‍ ഫോണും ബാഗില്‍നിന്ന് അഭിഷേക് എടുത്തു. വൈവ കഴിഞ്ഞ് എത്തിയ അവള്‍ പലതവണ ചോദിച്ച ശേഷമാണു സ്‌കൂട്ടറിന്റെ കീ തിരിച്ചു കൊടുത്തതെന്നും സഹപാഠികള്‍ പറയുന്നു.
"
https://www.facebook.com/Malayalivartha























