മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയത്തിലെ ശില്‍പ്പങ്ങളും വിഗ്രഹങ്ങളും പിടിച്ചെടുത്തു.... ശില്‍പ്പങ്ങള്‍ പിടിച്ചെടുത്തത് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ടീം, ക്രൈംബ്രാഞ്ച് സംഘം മ്യൂസിയത്തില്‍ പരിശോധന നടത്തിയത് ഇന്ന് പുലര്‍ച്ചയോടെ...

മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയത്തിലെ ശില്‍പ്പങ്ങളും വിഗ്രഹങ്ങളും പിടിച്ചെടുത്തു.... ശില്‍പ്പങ്ങള്‍ പിടിച്ചെടുത്തത് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ടീം, ക്രൈംബ്രാഞ്ച് സംഘം മ്യൂസിയത്തില്‍ പരിശോധന നടത്തിയത് ഇന്ന് പുലര്‍ച്ചയോടെയാണ്.
ശില്‍പി സുരേഷിന്റെ പരാതിയിലായിരുന്നു പരിശോധന. 80 ലക്ഷം രൂപ മോന്‍സന്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഏഴ് ലക്ഷം രൂപ മാത്രമാണ് തനിക്ക് ലഭിച്ചതെന്നും പരാതിയില്‍ സുരേഷ് പറയുന്നു.
അതേസമയം കൊച്ചി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള മോന്‍സന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞദിവസം പുരാവസ്തുകളുടെ മ്യൂസിയം സ്ഥിതിചെയ്യുന്ന കലൂരിലെ വീട്ടില്‍ മോന്‍സനെ എത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
പുരാവസ്തുവകുപ്പും മോന്‍സന്റെ കലൂരിലെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. മോന്‍സന്‍ മാവുങ്കലിനെതിരേ നാല് കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha























