പത്താം ക്ലാസ് വിദ്യാര്‍ഥിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണ കാരണം ഹൃദയ സ്തംഭനമെന്ന് പ്രാഥമിക നിഗമനം

അഞ്ചലിൽ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടമുളക്കല്‍ ലതികഭവനത്തില്‍ രവികുമാര്‍-ബീനാ ദമ്ബതികളുടെ ഏകമകന്‍ അഭിഷേക് (15) ആണ് മരിച്ചത്.
രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് മാതാവ് മുറിയിലെത്തി കുലുക്കി വിളിച്ചപ്പോള്‍ അനക്കമില്ലാത്ത നിലയിലായിരുന്നു. ഉടന്‍ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അഞ്ചല്‍ വെസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച അഭിഷേക്. ഹൃദയ സ്തംഭനമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പാരിപള്ളി മെഡിക്കല്‍ കോളേജാശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. അഞ്ചല്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























