നേരിട്ടുള്ള ഇടപെടല്‍ കോണ്‍ഗ്രസിന്റെ അടിത്തറ ശക്തമാക്കും; ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ സഹായിക്കുക എന്നുള്ളതാണ് യൂണിറ്റ് കമ്മിറ്റികളുടെ ഉത്തരവാദിത്വമെന്ന് വി. ഡി സതീശന്‍

ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ സഹായിക്കുക എന്നുള്ളതാണ് കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ ഉത്തരവാദിത്വമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. വി. ഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണത്തിന്റെ ഉദ്ഘാടനം ഒല്ലൂക്കര മണ്ഡലത്തിലെ 58ാം നമ്ബര്‍ ബൂത്തില്‍ നിര്‍വഹിക്കുകയായിരുന്നു വി.ഡി സതീശന്‍. നേരിട്ടുള്ള ഇടപെടല്‍ കോണ്‍ഗ്രസിന്റെ അടിത്തറ ശക്തമാക്കും.
മാത്രമല്ല ഇടതുപക്ഷത്തിന്റെ നുണപ്രചരണങ്ങളെ വേണ്ട രീതിയില്‍ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിനാലായിരം യൂണിറ്റ് കമ്മിറ്റികള്‍ കോണ്‍ഗ്രസ് ജന്മദിനമായ ഡിസംബര്‍ 28ന് മുന്‍പായി രൂപീകരിക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ മണ്ഡലത്തില്‍ 34 യൂണിറ്റുകളാണ് രൂപീകരിക്കുന്നത്. നേതാക്കളായ ടി.എന്‍ പ്രതാപന്‍ എം.പി, പി.എ മാധവന്‍, ജോസഫ് ചാലശ്ശേരി, എം.പി വിന്‍സെന്റ്, ടി.യു രാധാകൃഷ്ണന്‍, അഡ്വ. ജോസഫ് ടാജറ്റ്, സുനില്‍ അന്തിക്കാട്, രാജേന്ദ്രന്‍ അരങ്ങത്ത്, എന്‍.കെ സുധീര്‍, ഷാജി കോടങ്കണ്ടത്ത്, ജോണ്‍ ഡാനിയല്‍, കെ.ബി ശശികുമാര്‍ , എ. പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു
https://www.facebook.com/Malayalivartha























