തിരുവനന്തപുരത്ത് മണ്ണന്തലയില്‍ പിക്കപ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് മണ്ണന്തലയില്‍ പിക്കപ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് ദാരുണാന്ത്യം. പോത്തന്‍കോട് അയിരൂപ്പാറ മൈലാടുംമുകള്‍ വിഷ്ണുഭവനില്‍ വിഷ്ണു ശങ്കര്‍ (27), നാലാഞ്ചിറ വായനശാല റോഡില്‍ എസ്ആര്‍എ--63ല്‍ ലക്ഷ്മി ഭവനില്‍ സി ജെ ദീപ്തു (34) എന്നിവര്‍ക്കാണ് ദാരുണാന്ത്യമുണ്ടായത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ എംസി റോഡില്‍ മണ്ണന്തല വയമ്പാച്ചിറയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. മരുതൂര്‍ ഭാഗത്തുനിന്ന് മണ്ണന്തലയിലേക്ക് പോകുകയായിരുന്ന ബൈക്ക് എതിരെ വന്ന പിക്ക്അപ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍
.
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു പോയി. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാരും പൊലീസും ചേര്‍ന്ന് ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha























