ക്രൂര മര്‍ദ്ദനം..... തിരുവനന്തപുരം പൂവാറില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

ക്രൂര മര്‍ദ്ദനം..... തിരുവനന്തപുരം പൂവാറില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കാഞ്ഞിരംകുളം പൊലീസാണ് അറസ്റ്റുചെയ്തത്. പുല്ലുവിള കൊച്ചുപള്ളി പറമ്പ് പുരയിടത്തില്‍ വര്‍ഗീസാണ് (40) അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രിയിലാണ് ഇയാള്‍ ഭാര്യ ജെസിയെ മര്‍ദ്ദിച്ച് അവശയാക്കിയത്. മാരകമായ മര്‍ദ്ദനത്തെ തുടര്‍ന്ന് ജെസിയുടെ ബോധം നഷ്ടപ്പെട്ടു. ബോധം വന്നശേഷം ജെസി വീടിന് പുറത്ത് എത്തിയപ്പോഴാണ് വിവരം പുറം ലോകമറിയുന്നത് .
തലയ്ക്കും കഴുത്തിനും പരിക്കേറ്റ ജെസി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. വര്‍ഗീസ് നിരന്തരം ഭാര്യയെ മര്‍ദ്ദിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. കാഞ്ഞിരംകുളം പോലീസ് കേസെടുത്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























