Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'സാക്ഷരകേരളം, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങിയവ എന്തെങ്കിലും തരത്തില്‍ നിങ്ങള്‍ക്ക് വല്ല അഭിമാനവും തരുന്നുണ്ടേല്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ വിദ്യാർത്ഥികൾക്ക് ലൈംഗികവിദ്യാഭ്യാസം വേണമെന്ന് പറഞ്ഞ വാര്‍ത്തയുടെ ലിങ്കിനു ചോട്ടില്‍ ഒന്ന് പോയി കമന്റുകളൊക്കെ വായിച്ച് വന്നാല്‍ മതി, തൊലി ഉരിഞ്ഞു തിരിച്ചു പോരാം...' ഡോ. ഷിംന അസീസ് കുറിക്കുന്നു

07 OCTOBER 2021 03:14 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ പ്രണയ നൈരാശ്യത്തെ തുടർന്നുള്ള കൊലപാതകങ്ങളും പീഡനവാർത്തകളും ഏറിവരുകയാണ്. ആയതിനാൽ തന്നെ വിദ്യാർത്ഥികൾക്ക് ലൈംഗികവിദ്യാഭ്യാസം വേണമെന്ന് പറഞ്ഞ വനിത കമ്മീഷൻ അധ്യക്ഷ സതീദേവിയുടെ അഭിപ്രായം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. ലൈംഗിക വിദ്യാഭ്യാസം എന്തെന്ന് തിരിച്ചറിയാതെ, പരാമർശത്തെ പരിഹാസത്തോടെയും അശ്ലീല കമന്റുകളോടെയും ചിലർ സ്വീകരിച്ചു എന്നതാണ് ദൗർഭാഗ്യകരം. ഇത്തരക്കാർക്ക് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മറുപടി നൽകുകയാണ് ഡോ. ഷിംന അസീസ്.


ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

സാക്ഷരകേരളം, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങിയവ എന്തെങ്കിലും തരത്തില്‍ നിങ്ങള്‍ക്ക് വല്ല അഭിമാനവും തരുന്നുണ്ടേല്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ വിദ്യാർത്ഥികൾക്ക് ലൈംഗികവിദ്യാഭ്യാസം വേണമെന്ന് പറഞ്ഞ വാര്‍ത്തയുടെ ലിങ്കിനു ചോട്ടില്‍ ഒന്ന് പോയി കമന്റുകളൊക്കെ വായിച്ച് വന്നാല്‍ മതി, തൊലി ഉരിഞ്ഞു തിരിച്ചു പോരാം.

ലൈംഗികവിദ്യാഭ്യാസം എന്ന് പറയുന്ന സംഗതി എങ്ങനെ ലൈംഗികമായി ബന്ധപ്പെടാം എന്ന് പഠിപ്പിക്കുന്നതല്ല. ഇത് ഒരു വ്യക്തിയുടെ ലൈംഗികതയുടെ ശാരീരികം, ജീവശാസ്ത്രപരം, വൈകാരികം, സാമൂഹികം എന്നിങ്ങനെ പല വശങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണ്. ചുറ്റുമുള്ളവരെ പരിഹസിക്കുന്നതും സ്വയം വലിയവരാണെന്നു തോന്നുന്നതുമൊക്കെ അടങ്ങുന്ന ഒരു കൂട്ടം സൂക്കേടുകള്‍ക്കുള്ള ഏറ്റവും നല്ല ചികിത്സയാണ് അത്.

പ്രണയം നിരസിക്കപ്പെട്ടാല്‍ കത്തി എടുത്തു കുത്തുന്നതും പെട്രോള്‍ ഒഴിക്കുന്നതും തെറ്റാണ് എന്ന് പറയുന്നതും ഇതിന്റെ ഭാഗം തന്നെയാണ്. ലൈംഗികതയുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ട അടിസ്ഥാന മൂല്യങ്ങൾ മുതൽ വിവിധ ബന്ധങ്ങളിൽ പാലിക്കേണ്ട സഹിഷ്ണുതയും ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളുമൊക്കെ അടങ്ങിയതാണിത്. മനുഷ്യന്റെ ശരീരഭാഗങ്ങള്‍, അതില്‍ തന്നെ ലൈംഗികഭാഗങ്ങളുടെ പ്രാധാന്യം, സുരക്ഷിതമായ ലൈംഗികതയും, ലൈംഗികരോഗങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍ അവയോടു എങ്ങനെ പ്രതികരിക്കണം എന്ന് തുടങ്ങിയുള്ള നൂറുകാര്യങ്ങൾ വേറെയും. മാറി ചിന്തിക്കൂ മനുഷ്യമ്മാരെ... മാറ്റങ്ങള്‍ക്ക് വിധേയരാകൂ...

Dr. Shimna Azeez

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (7 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (20 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (29 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (34 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

Malayali Vartha Recommends