Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

'വിശപ്പ് രഹിതമായ സമൂഹമെന്ന ഒരു ഇടതുപക്ഷ ആശയത്തെ പ്രാവര്‍ത്തികമാക്കുന്ന ഒരു സര്‍ക്കാരിന്റെ വെല്‍ഫെയര്‍ സ്‌കീമാണ് ജനകീയ ഹോട്ടല്‍ എന്ന ആശയം.കോവിഡ് കാലത്ത് കമ്യൂണിറ്റി കിച്ചണായും ഭക്ഷ്യ കിറ്റായും നമ്മുടെ വീടുകളിലും വീട്ടു പടിക്കലും എത്തിയതും ഏത് അവസ്ഥയിലും ഒരു മനുഷ്യനും പട്ടിണി കിടക്കരുതെന്ന ഒരു മാനവിക സമീപനം പുലര്‍ത്തുന്ന ഒരു സര്‍ക്കാരിന്റെ ഈ നിര്‍ബന്ധമാണ്...' വൈറലായി കുറിപ്പ്

07 OCTOBER 2021 03:40 PM IST
മലയാളി വാര്‍ത്ത

വിശപ്പുരഹിത കേരളം എന്ന ലക്ഷ്യം മുന്നിൽക്കണ്ട് കേരള സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതിയായ ജനകീയ ഹോട്ടലുകളെ കുറിച്ച്‌ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മനോരമ ന്യൂസിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം ഉയരുന്നത്. ജനകീയ ഹോട്ടലിലെ ഭക്ഷണത്തില്‍ ആവശ്യത്തിന് ഉപ്പേരിയില്ലെന്നും കറിയില്ലെന്നും പറഞ്ഞ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. എന്നാൽ ഏറെ വൈകാതെ തന്നെ ഈ വിഷയം കേരളമൊന്നാകെ ഏറ്റെടുക്കുകയായിരുന്നു. ജനകീയ ഭക്ഷണശാലകളെ അനുകൂലിച്ച്‌ ഒരുപാട് ആളുകള്‍ രംഗത്ത് എത്തുകയുണ്ടായി. ഇപ്പോളിതാ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് പി കെ ശ്രീകാന്തിന്റെ ഫേസ് ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

കോഴിക്കോട് അമ്മ ഹോട്ടല്‍ അഥവാ അമ്മ മെസ് ഹൗസ് വളരെ പ്രസിദ്ധമാണല്ലോ.അവിടെ നിന്ന് ചോറും, പച്ചക്കറിയും മീന്‍ കറിയും,തോരനും,അച്ചാറും,പപ്പടവും അടങ്ങുന്ന ഊണും കൂട്ടത്തില്‍ ഒരു പൊരിച്ച മീനും വാങ്ങിയാല്‍ ഇന്ന് നിങ്ങള്‍ 260 രൂപ കൊടുക്കണം.അയക്കൂറ, ആവോലി, സ്രാവ് തുടങ്ങിയ വില കൂടിയ ഒന്നോ രണ്ടോ മീനുകള്‍ മാത്രം ലഭിക്കുന്ന ആ അമ്മ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുക എന്നത് പല ഭക്ഷണ പ്രേമികളുടേയും പ്രധാന ആഗ്രഹത്തില്‍ പെട്ടതാണ്.

മലയാളത്തില്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക മുന്‍ നിര ചാനലുകളും,ഏതാണ്ട് എല്ലാ ഫൂഡ് വ്‌ലോഗേഴ്സും അമ്മ ഹോട്ടലില്‍ നിന്ന് കുക്കറി പ്രോഗ്രാമോ സന്ദര്‍ശനമോ ഒക്കെയായി ഭക്ഷണം കഴിക്കാനായി എപ്പിസോഡ് കവര്‍ ചെയ്ത് കാണും.ഇന്നേ വരെ ഒരാള്‍ പോലും ഒരു കിലോ അയക്കൂറയുടെ വിലയും ഹോട്ടലില്‍ വറുത്ത മീന്‍ കഷണത്തിന്റെ വിലയുമായി തരതമ്യം ചെയ്യുകയോ, ഈ ചോറും മീന്‍ ചാറും തോരനും അച്ചാറും മീന്‍ കഷണത്തിനും കൂടി 240-270 രൂപയൊക്കെ ആകുമോ എന്നൊന്നും പരിഭവം പറഞ്ഞു കാണില്ല.

മീന്‍ വറുക്കുമ്ബോളുള്ള മസാലയും എണ്ണയും രുചിയുമൊക്കെ മാത്രം വര്‍ണ്ണനയില്‍ വരികയും അമ്മയും അംബികയും അങ്ങനെ അര ഡസന്‍ മെസ് ഹൗസുകള്‍ സര്‍വ്വ സ്വീകാര്യമാകുകയും ചെയ്തു. മീനിന് കിലോയ്ക്ക് ഇരുപത് രൂപ കൂടുമ്ബോള്‍ കഷണത്തിന് 10 രൂപ കൂട്ടുകയും എന്നാല്‍ മീന്‍ വില കുറയുമ്ബോള്‍ ഒരു രൂപ പോലും വില കുറയാതെ നില്‍ക്കുകയും ചെയ്യുന്ന ഇത്തരം ഭക്ഷണ ശാലകളില്‍ നിന്ന് വില 260-ല്‍ നിന്ന് മുന്നൂറോ മുന്നൂറ്റി അമ്ബതോ ആയാലും പരിഭവമേതുമില്ലാതെ ഭക്ഷണം കഴിച്ചു കൈ തോര്‍ത്തി ഏമ്ബക്കം വിട്ട് ഇറങ്ങുന്നവരാണ് ഭൂരിഭാഗവും.

ഇതേ കോഴിക്കോട് ഞാന്‍ താമസിക്കുന്ന വീടിന് അമ്ബത് മീറ്റര്‍ ദൂരെയാണ് കുടുംബശ്രീ യുടെ 20 രൂപയ്ക്ക് ഊണ് ലഭിക്കുന്ന ജനകീയ ഹോട്ടല്‍.ഉച്ചക്ക് 12 മണിക്ക് മുന്നേ തന്നെ ഊണ് വാങ്ങാന്‍ ആള്‍ക്കാര്‍ തിരക്കി തുടങ്ങും ഒന്നര-രണ്ട് മണിക്ക് മുന്നേ മുഴുവന്‍ പൊതിച്ചോറുകളും തീരും.അടുത്തുള്ള ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഫാക്ടറി തൊഴിലാളികള്‍, പാര്‍സല്‍ കടയിലെ ലോഡിങ് തൊഴിലാളികള്‍,ലോട്ടറി കച്ചവടക്കാര്‍,ബീച്ചിലെ പെട്ടിക്കട-ഉന്തുവണ്ടി കച്ചവടക്കാര്‍ മുതല്‍ പത്തും പന്ത്രണ്ടും ആയിരം രൂപയ്ക്ക് പൊരി വെയിലത്ത് നാടു മുഴുവന്‍ ഓടേണ്ടി വരുന്ന സ്വകാര്യ കമ്ബനികളുടെ മാര്‍ക്കറ്റിങ്-സെയില്‍സ് എക്‌സിക്യൂട്ടീവ്‌സ് വരെ ഈ ജനകീയ ഹോട്ടലില്‍ നിന്ന് 20 രൂപയ്ക്ക് ഊണ് വാങ്ങാന്‍ ക്യു നില്‍ക്കുന്നുണ്ടാകും.

ദിവസം 500 രൂപയുണ്ടാക്കാന്‍ പകലന്തിയോളം പണിയെടുക്കുന്ന ഈ തൊഴിലാളി മനുഷ്യര്‍ക്ക് ഒരു ഇടത്തരം റെസ്റ്ററന്റിലെ അറുപത് രൂപ ഊണ് തന്നെ അധിക ബാധ്യതയാണ്.അമ്മയില്‍ നിന്ന് ഇരുനൂറ്റി അറുപത് രൂപയ്ക്ക് ഒരുനേരത്തെ ചോറും മീനും നമ്മള്‍ കഴിക്കുന്ന കാശിന് രണ്ടാഴ്ച്ച ഉച്ചഭക്ഷണം കഴിക്കുന്നവര്‍.അത്തരം പതിനായിരക്കണക്കിന് അതി സാധാരണ മനുഷ്യര്‍ക്കുള്ള ആശ്വാസമാണ് സര്‍ക്കാരിന്റെ ഈ ജനകീയ ഹോട്ടലുകള്‍.കുടുംബശ്രീ എന്ന ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ സ്വയം സഹായ സംഘത്തിന്റെ നൂറുകണക്കിന് വനിതകളുടെ പ്രയത്‌നം കൂടിയാണ് ഇത്തരം ജനകീയ ഹോട്ടല്‍ സംരംഭം.

സര്‍ക്കാരിന്റെ ഈ സംരംഭത്തിന്റെ പേര് 'വിശപ്പ് രഹിത കേരളമെന്നാണ്' അല്ലാതെ മൃഷ്ടാന ഭോജന കേരളമെന്നല്ല.20 രൂപ കൊടുത്തു ആ പൊതിച്ചോറ് വാങ്ങാന്‍ നില്‍ക്കുന്ന ഒന്നൊഴിയാത്ത മനുഷ്യര്‍ക്ക് നല്ല ധാരണയുണ്ട് ആ പൊതിക്കുള്ളില്‍ എത്ര തരം വിഭവങ്ങളുണ്ടെന്നും എത്രയെണ്ണം കറികള്‍ കാണുമെന്നും.ആ ചോറില്‍,ആ കറികളില്‍ സന്തോഷം കണ്ടെത്തുന്ന വിശപ്പ് മാറ്റുന്ന ആയിരങ്ങളാണ് വീണ്ടും വീണ്ടും ആ ഭക്ഷണ ശാലകള്‍ക്ക് മുന്നില്‍ വരി നില്‍ക്കുന്നതും.

വിശപ്പ് രഹിതമായ സമൂഹമെന്ന ഒരു ഇടതുപക്ഷ ആശയത്തെ പ്രാവര്‍ത്തികമാക്കുന്ന ഒരു സര്‍ക്കാരിന്റെ വെല്‍ഫെയര്‍ സ്‌കീമാണ് ജനകീയ ഹോട്ടല്‍ എന്ന ആശയം.കോവിഡ് കാലത്ത് കമ്യൂണിറ്റി കിച്ചണായും ഭക്ഷ്യ കിറ്റായും നമ്മുടെ വീടുകളിലും വീട്ടു പടിക്കലും എത്തിയതും ഏത് അവസ്ഥയിലും ഒരു മനുഷ്യനും പട്ടിണി കിടക്കരുതെന്ന ഒരു മാനവിക സമീപനം പുലര്‍ത്തുന്ന ഒരു സര്‍ക്കാരിന്റെ ഈ നിര്‍ബന്ധമാണ്.

അവിടെയാണ് കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ സുഖ ശീതളിമയില്‍ ഉണ്ടുറങ്ങി കഴിയുന്നവര്‍ ക്യാമറയും തൂക്കിയിറങ്ങി ജനകീയ ഹോട്ടലിലെ ഊണില്‍ കറികള്‍ കുറവാണെന്നും തോരനില്‍ കടുക് വറുത്തില്ലെന്നും സ്റ്റോറി ചെയ്യുന്നത്.

20 രൂപക്കല്ല സൗജന്യമായി കൊടുക്കുന്ന ഭക്ഷണമായാല്‍ പോലും ആ ആഹാരം വൃത്തി ഹീനമാണെങ്കില്‍,നിലവാരമില്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടണം. ഇതതല്ല സര്‍ക്കാരിന്റെ ഭക്ഷ്യ കിറ്റിലെ പായസ കിറ്റില്‍ അണ്ടി പരിപ്പിന്റെ കൂടെ മുന്തിരിങ്ങയില്ല എന്ന് റിപ്പോര്‍ട്ട് ചെയ്ത അതേ കുബുദ്ധി. ഇവിടെ നിന്നൊക്കെ എങ്ങനെ ഭക്ഷണം കഴിക്കുന്നു എന്ന എലീറ്റ് കുത്തിക്കഴപ്പ്. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രഖ്യാപിച്ചത്രയും അന്ധനായ കമ്യൂണിസ്റ്റ് വിരോധിയാണ് കണ്ടത്തില്‍ മാമന്‍ മാപ്പിള. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പലവട്ടം അധികാരത്തില്‍ വന്നു. അയാളുടെ മൂന്നാം തലമുറക്ക് പക്ഷേ ആത്മഹത്യ ചെയ്യാന്‍ സാധിക്കാത്തത് കൊണ്ട് ഇതുപോലെ വിഷം പരത്തി സായൂജ്യമടയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (15 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (17 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (22 minutes ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (29 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (38 minutes ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (1 hour ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (2 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (3 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (4 hours ago)

Malayali Vartha Recommends