Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

ഒടുവില്‍ പാര്‍ട്ടിയില്‍ ജാതിയും മതവും നോക്കണമെന്ന് സി പി എം... ജില്ല-ഏരിയ-ലോക്കല്‍ സെക്രട്ടറിമാരെ തെരഞ്ഞെടുക്കുമ്പോള്‍ സാമുദായിക പ്രാതിനിധ്യം കണക്കിലെടുക്കണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കി

08 OCTOBER 2021 01:55 PM IST
മലയാളി വാര്‍ത്ത

ഒടുവില്‍ പാര്‍ട്ടിയില്‍ ജാതിയും മതവും നോക്കണമെന്ന് സി പി എം. ജില്ല-ഏരിയ-ലോക്കല്‍ സെക്രട്ടറിമാരെ തെരഞ്ഞെടുക്കുമ്പോള്‍ സാമുദായിക പ്രാതിനിധ്യം കണക്കിലെടുക്കണമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..

അടുത്ത രണ്ട് മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏരിയ-ജില്ല സമ്മേളനങ്ങള്‍ക്കുള്ള മാര്‍ഗരേഖയിലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്'.

 


ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ സെക്രട്ടറി ചുമതലകളില്‍ എത്തിക്കണമെന്നാ ണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മുസ്ലിം സ്വാധീന പ്രദേശങ്ങളില്‍ ആ സമുദായത്തില്‍ നിന്നുള്ളയാള്‍ തന്നെ സെക്രട്ടറിയാകുന്നതാണ് ഉചിതമെന്ന് നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ലീഗിനോടും കോണ്‍ഗ്രസിനോടും അകന്ന് നില്‍ക്കുന്ന വലിയ വിഭാഗം മുസ്ലിം യുവാക്കളുണ്ട്. അവരെ പാര്‍ട്ടിയോടടുപ്പിക്കാന്‍ ഇത് അനിവാര്യമാണെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. പുതിയ ജില്ലാ സെക്രട്ടറിമാരില്‍ കൂടുതല്‍ പേര്‍ മുസ്ലിം സമുദായത്തില്‍ നിന്നുണ്ടാകുമെന്നാണ് സൂചന. മലപ്പുറം ജില്ലയില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്ക ണമെന്ന് സി പി എം നിര്‍ദ്ദേശിക്കുന്നു.

 



ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പാര്‍ട്ടിയോടുണ്ടായിരുന്ന അകലം ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. മുസ്ലിം സമുദായത്തില്‍ നിന്ന് കൂടുതല്‍ പിന്തുണ ലഭിക്കുന്നു. ബിജെപി വിരുദ്ധ, ഹിന്ദുത്വ വിരുദ്ധ അജണ്ടയില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നതുകൊണ്ടാണിത്. എന്നാല്‍ ഇതേ അളവില്‍ ക്രിസ്ത്യന്‍ സമുദായം പാര്‍ട്ടിയോടടുക്കുന്നില്ല. ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവര്‍ കൂടുതലായി പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് വന്നാല്‍ ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്. ക്രിസ്ത്യന്‍ സമുദായത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. കോട്ടയം ജില്ലയില്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം.

അതേസമയം പാര്‍ട്ടി ഭാരവാഹിത്വത്തിന് സാമുദായിക പരിഗണനകള്‍ മാനദണ്ഡമാക്കുന്നതില്‍ കടുത്ത എതിര്‍പ്പുമുണ്ട്. പ്രവര്‍ത്തന പരിചയവും കഴിവുമുള്ളവരെ തഴഞ്ഞ് സമുദായം നോക്കി സെക്രട്ടറിയെ തെരഞ്ഞെടുത്താല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് ഇവരുടെ വാദം. മാത്രമല്ല പാര്‍ട്ടിയെ മത തീവ്രവാദ ശക്തികള്‍ ഹൈജാക്ക് ചെയ്യുമെന്നും ഭയക്കണം. ഇപ്പോള്‍ത്തന്നെ തീവ്ര ഇസ്ലാമിക രാഷ്ട്രീയവുമായി പാര്‍ട്ടി ചങ്ങാത്തത്തിലാണ്. ഇത് പരമ്പരാഗതമായി പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കിടയില്‍ പുനര്‍ചിന്തനത്തിന് ഇടയാക്കിയിട്ടുണ്ട്.

 



തെരഞ്ഞെടുപ്പ് വേളകളില്‍ സമുദായം നോക്കിയാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത്. അത് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. ജയിക്കാനുള്ള അടവ് നയം എന്ന പേരിലാണ് നേതൃത്വം അണികള്‍ക്കിടയില്‍ ഇത് വിശദീകരിക്കാറ്. എന്നാല്‍ സംഘടനാ തലത്തില്‍ ഇത്തരം പരിഗണനകള്‍ വരുന്നത് അങ്ങേയറ്റം അപകടകരമാണെന്നാണ് സി പി എം നേതാക്കള്‍ തന്നെ പറഞ്ഞു.

ഇപ്പോള്‍ തന്നെ പാര്‍ട്ടി സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും കാര്യത്തില്‍ സാമുദായിക പരിഗണനയുണ്ട്. ഭാവിയില്‍ ഓരോ തസ്തികയിലും ജാതി നോക്കാനാണ് നിര്‍ദ്ദേശം.

 



എന്നാല്‍ സി പി എം എപ്പോഴും ആദര്‍ശ വര്‍ത്തമാനങ്ങളാണ് പറയാനുള്ളത്. സമുദായത്തിന്റെ കാര്യമൊന്നും പുറത്തു പറയാറില്ല.എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ അതല്ല.

പിണറായിയും കോടിയേരിയും അറിയാതെ ഇത്തരമൊരു നീക്കം സി പി എമ്മില്‍ നടക്കില്ല. ജില്ലാ സമ്മേളനങ്ങളിലെ നിര്‍ദ്ദേശ പട്ടിക തയ്യാറാക്കിയത് ഇരുവരും ചേര്‍ന്നാണ്. സാമുദായിക പരിഗണന കൂടാതെ മുന്നോട്ടു പോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് പാര്‍ട്ടി ശരിക്കും മനസിലാക്കിയിരിക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (16 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (18 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (23 minutes ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (30 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (39 minutes ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (1 hour ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (2 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (3 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (4 hours ago)

Malayali Vartha Recommends