ചരിത്ര രചനയുടെ തിരക്കില്‍... ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍സ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്

ചരിത്ര രചനയുടെ തിരക്കില്‍...ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍സ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്. ചരിത്ര രചനയുടെ തിരക്കിലാണെന്നും ഇതിനൊപ്പം ഖാദി വില്‍പ്പന നടത്തുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണായിരുന്ന ശോഭന ജോര്‍ജിന്റെ രാജിയെ തുടര്‍ന്നാണ് ഈ സ്ഥാനത്തേക്ക് ചെറിയാന്‍ ഫിലിപ്പിനെ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. എന്നാല്‍, വസ്തുതകള്‍ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും വിപുലമായ ഗവേഷണം ആവശ്യമാണ്.
രാഷ്ട്രീയ സംഭവ വികാസങ്ങള്‍ അറിയുന്നതിന് പഴയ പത്രതാളുകള്‍ പരിശോധിക്കണം. രാഷ്ട്രീയ അണിയറ രഹസ്യങ്ങള്‍ കണ്ടെത്തണമെങ്കില്‍ ഈ കാലഘട്ടത്തിലെ രാഷ്ട്രീയ വ്യക്തിത്വങ്ങള്‍, മാധ്യമ പ്രമുഖര്‍, സമുദായ നേതാക്കള്‍ എന്നിവരുമായി പലവട്ടം കൂടിക്കാഴ്ച വേണ്ടി വരും.
രണ്ടു വര്‍ഷത്തെ നിരന്തര പരിശ്രമം അനിവാര്യമാണ്. അതുകൊണ്ട് ഖാദി വില്‍പ്പനയും ചരിത്രരചനയും ഒരുമിച്ചു നടത്താന്‍ പ്രയാസമാണെന്ന് അദ്ദേഹം.
https://www.facebook.com/Malayalivartha





















