പിറവത്ത് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി... ഭര്‍ത്താവ് അറസ്റ്റില്‍

കുടുംബ വഴക്കിനെത്തുടര്‍ന്നു ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുളക്കുളം നോര്‍ത്ത് കോച്ചേരിത്താഴം കുന്നുംപുറത്ത് വീട്ടില്‍ ബാബു(60)വിന്റെ ഭാര്യ ശാന്ത (55) ആണ് ദാരുണമായി കൊലചെയ്യപ്പെട്ടത്.
ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അര്‍ധരാത്രി 12-ഓടെ വീടിനുള്ളില്‍വച്ചാണ് കഴുത്തില്‍ ശാന്തയ്ക്ക് വെട്ടേറ്റത്. മൂന്ന് തവണ വെട്ടേറ്റിട്ടുണ്ട്. സംഭവസമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല.
കൊലപാതകത്തിനു ശേഷം ബാബു പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരമറിയിക്കുകയായിരുന്നു.സ്റ്റേഷനിലെ ഫോണ്‍ നമ്പര്‍ അറിയില്ലാത്തതിനാല്‍ അയല്‍വാസിയെ വിളിച്ചെഴുന്നേല്‍പ്പിച്ച്, നമ്പര്‍ ചോദിക്കുകയായിരുന്നു.
ഈ വീട്ടില്‍ നിന്നും ഫോണ്‍ വിളിച്ച് പോലീസിനെ അറിയിച്ചപ്പോഴാണ്, അയല്‍വാസികള്‍ കൊലപാതക വിവരമറിയുന്നത്. ഉടന്‍ തന്നെ പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.സംഭവസമയത്ത് പ്രതി മദ്യപിച്ചിരുന്നതായി പറയുന്നു.
"
https://www.facebook.com/Malayalivartha























