Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

പൂജയ്ക്കിടെ കുടത്തിലേയ്ക്ക് ഇട്ട മൂന്ന് പവന്റെ മാല കടലയായി... പണി പറ്റിച്ച് വാട്സാപ്പ് മന്ത്രവാദി: അഞ്ചാം ദിവസം ആ കാഴ്ച കണ്ട് അന്തംവിട്ട് അദ്ധ്യാപിക...

08 OCTOBER 2021 12:22 PM IST
മലയാളി വാര്‍ത്ത

നിരന്തരം പ്രേത സ്വപ്നങ്ങള്‍ പതിവായതോടെ പ്രേത ബാധ ഒഴിപ്പിക്കാൻ വാട്സാപ്പ് മന്ത്രവാദിയുടെ സഹായം തേടിയ അധ്യാപികയ്ക്ക് നഷ്ടമായത് മൂന്ന് പവൻ സ്വർണം. സംഭവത്തിൽ ഇടുക്കി കട്ടപ്പന ചെമ്പകപ്പാറ മുണ്ടത്താനത്ത് ജോയ്സ് ജോസഫി (29)നെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈസ്കൂൾ അധ്യാപികയായ ആർപ്പൂക്കര സ്വദേശിനിയുടെ സ്വർണമാലയാണ് നഷ്ടപ്പെട്ടത്.

ഡേവിഡ് ജോണെന്ന പേരില്‍ ഫെയ്‌സ് ബുക്ക് അക്കൗണ്ടിലൂടെയാണ് ഇയാള്‍ ബാധയൊഴിപ്പിക്കലിന് ആള്‍ക്കാരെ തിരഞ്ഞിരുന്നത്. പ്രതിയുടെ ഈ ഫേക്ക് അക്കൗണ്ടിലൂടെയായിരുന്നു അദ്ധ്യാപിക സംശയങ്ങൾ ചോദിച്ചിരുന്നത്. അധ്യാപികയുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ചില ബാധകളാണെന്ന് ഇയാൾ വിശ്വസിപ്പിച്ചതായി പൊലീസ് പറഞ്ഞു.

ചില പൂജകൾ നടത്തിയാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും പറഞ്ഞു. ഇതിന്റെ ഭാഗമായി പൂജകൾ ആരംഭിച്ചു. ആദ്യം പൂജകൾ നടത്തുന്നതിനിടെ വെള്ളി ആഭരണം ആവശ്യപ്പെട്ടു. വെള്ളിമാലയാണ് ഇവർ നൽകിയത്. ജോയ്സ് ചെറിയ കുടത്തിൽ ഈ മാല ഇട്ട് പൂജകൾ നടക്കുന്ന സ്ഥലത്തു വച്ചു.

തുടർന്ന് കണ്ണടച്ചു പ്രാർഥിക്കാൻ ആവശ്യപ്പെട്ടു. പൂജകൾ കഴിഞ്ഞ് വെള്ളിമാല തിരിച്ചുകൊടുത്തു. ശക്തമായ ബാധയാണെന്നും അതിനാല്‍ സ്വര്‍ണ്ണം കൂടി വേണമെന്ന് പറഞ്ഞ് മഞ്ചാടിക്കുരുവും ശങ്കും രുദ്രാക്ഷവും ഇട്ട കുടത്തിലേക്ക് സ്വര്‍ണമാല ഊരി ഇടാന്‍ ആവശ്യപ്പെടുകയായിരുന്നു.

ജോയ്‌സ് പറഞ്ഞതനുസരിച്ച്‌ അദ്ധ്യാപിക കുടത്തിലേയ്ക്ക് മൂന്ന് പവന്റെ മാല ഇട്ടു. വീണ്ടും പൂജ തുടങ്ങിയ ജോയിസ് അധ്യാപികയോട് കണ്ണുകള്‍ അടച്ച്‌ പിടിക്കാനും താന്‍ പറയാതെ കണ്ണ് തുറക്കരുതെന്നും വിലക്കി. കണ്ണുകള്‍ അടച്ചതോടെ മാല കൈക്കലാക്കിയ ശേഷം കുടം അടച്ച്‌ കെട്ടി.

 

" 

 

 

പരാസൈക്കോളജിയില്‍ റിസര്‍ച്ച്‌ നടത്തുന്ന വ്യക്തിയാണെന്നും പരാസൈക്കോളജിയും പരമ്പരാഗത വിശ്വാസങ്ങളും കടന്ന് പോയാൽ മാത്രമേ ആത്മാവിനെ ബന്ധിക്കാന്‍ സാധിക്കു എന്ന് അധ്യാപികയെ വിശ്വസിപ്പിക്കുകയായിരുന്നു.

ഇതിന്റെ ഭാഗമായി അദൃശ്യനായ ഒരു അച്ഛനുമായി താന്‍ സംസാരിക്കുന്നുണ്ടെന്ന് അധ്യാപികയെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. വിശ്വാസം നേടിയെടുത്ത ജോയ്‌സ് അഞ്ച് ദിവസത്തിന് ശേഷമേ കുടം തുറക്കാവൂ എന്ന് പറഞ്ഞ് ഇവിടെ നിന്ന് മുങ്ങുകയായിരുന്നു.

അഞ്ചാം ദിവസം കുടം തുറക്കും മുമ്പ് ജോയിസിനെ വിളിച്ചപ്പോൾ 21 ദിവസം വരെ കാത്തിരിക്കണമെന്നായിരുന്നു നിർദ്ദേശം. പക്ഷെ ആകാംഷ അടക്കാനാകാതെ അദ്ധ്യാപിക കുടം തുറന്ന് നോക്കിയപ്പോഴാണ് കടലയും, മ‍ഞ്ചാടിക്കുരുവും, രുദ്രാക്ഷവും മാത്രമേ ഉള്ളുവെന്നും സ്വർണം നഷ്ടപ്പെട്ടുവെന്നും മനസിലാക്കിയത്.

തുടർന്നായിരുന്നു പോലീസിൽ പരാതി നൽകിയത്. അറസ്റ്റ് ചെയ്ത ജോയിസ് ഇത്തരത്തിൽ നിരവധി പേരെ തട്ടിപ്പിന് ഇരയാക്കിയതായി പോലീസ് പറയുന്നു. മൊബൈൽ ഫോണിൽ ഇത്തരം തട്ടിപ്പുകളുടെ ദൃശ്യങ്ങളും ചിത്രങ്ങളും പോലീസ് കണ്ടെത്തി. ഇടുക്കി, കോട്ടയം, ആലപ്പുഴ തുടങ്ങി പല ജില്ലകളിൽ നിന്നുള്ള നൂറു കണക്കിനു പേരാണ് വാട്സാപ് കൂട്ടായ്മയിലെ അംഗങ്ങൾ.

ദുർമന്ത്രവാദം, പരിഹാരക്രിയകൾ എന്നിവയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവച്ചിരിക്കുന്നത് ഒട്ടേറെ പേരാണ്. പ്രേതശല്യം, ബാധ ഒഴിപ്പിക്കൽ തുടങ്ങിയ അനുഭവങ്ങൾ സ്ത്രീകൾ ഉൾപ്പെടെ വാട്സാപ് കൂട്ടായ്മയിൽ പങ്കുവച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (14 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (16 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (21 minutes ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (28 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (37 minutes ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (1 hour ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (2 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (3 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (4 hours ago)

Malayali Vartha Recommends