ഷാരൂഖ് സംഘടിപ്പിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയപ്പോൾ നേരിട്ട ആ അനുഭവം; വാഷ് റൂമില്‍ പോയി വാതില്‍ തുറന്നുപ്പോൾ അവിടെ കണ്ട നടുക്കുന്ന കാഴ്ച്ച; അഡല്‍റ്റ് കണ്ടന്റ് ക്രിയേറ്ററായ ഷെര്‍ലിന്‍ ചോപ്രയുടെ വെളിപ്പെടുത്തൽ

ആര്യന്റെ അറസ്റ്റിനു പിന്നാലെ കിംഗ് ഖാൻ കുടുംബത്തിന് വളരെയധികം ആഘാതമാണ് സംഭവിച്ചിരിക്കുന്നത്. കുടുംബത്തിനുനേരെ നിരവധി ആരോപണങ്ങള്‍ ഉയരുന്നുണ്ട് .ഇപ്പോൾ ഇതാ ഷാരൂഖാൻ നേരത്തെ നടത്തിയ ഒരു ലഹരി പാർട്ടിയെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുകയാണ് അഡല്‍റ്റ് കണ്ടന്റ് ക്രിയേറ്ററായ ഷെര്‍ലിന്‍ ചോപ്ര.
വളരെയധികം ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇവർ നടത്തിയിരിക്കുന്നത്. ഷാരൂഖ് നടത്തിയ ഒരു ലഹരി പാര്‍ട്ടിയിലെ അനുഭവമാണ് ഇവർ വെളുപ്പെടുത്തിയിരിക്കുന്നത് . നേരത്തെ നല്‍കിയ അഭിമുഖത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരം ഷെര്‍ലിന്‍ ചോപ്ര പങ്കുവെച്ചത്. അത് ഇപ്പോൾ വിണ്ടും ശ്രദ്ധേയമാകുന്നു.
ഷാരൂഖ് സംഘടിപ്പിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഷെര്‍ലിന്‍. അവിടെ താൻ കണ്ടത് നടുക്കുന്ന കാഴ്ച്ചകളാണ് . വാഷ് റൂമില്‍ പോയി വാതില്‍ തുറന്നുപ്പോൾ അവിടെ കണ്ട കാര്യങ്ങള്‍ ഞെട്ടിച്ചു. താരങ്ങളുടെ ഭാര്യമാര്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് വൈറ്റ് പൗഡര്‍ എടുക്കുകയായിരുന്നു. നമ്മള്‍ സാധാരണയായി പറയുന്ന കൊക്കെയ്ന്‍ ആയിരുന്നു അത്.
താൻ തെറ്റായ സ്ഥലത്താണല്ലോ എത്തിയതെന്ന് ചിന്തിച്ചു ഉടനെ തന്നെ താനവിടെ നിന്നും പോയെന്നും ഷെർലിൻ പറഞ്ഞു. ബോളിവുഡിലെ പാര്‍ട്ടികളില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് നടക്കുന്നതെന്നും ഇതോടെ മനസ്സിലായെന്നും ഷെര്‍ലിന്‍ വ്യക്തമാക്കി . ഷാരൂഖിനെതിരെയും കുടുംബത്തിനെതിരെയും നിരവധി ആരോപണങ്ങൾ ശക്തമാകുന്നു. ഷാരൂഖും കുടുംബവും ഊരാകുടുക്കിലേക്ക് പോകുകയെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
ഷാരൂഖ് മകന് ലഹരി ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം കൊടുക്കുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. ഇത് കൂടെ പുറത്ത് വന്നതോടെ ഷാരൂഖ് വളരെയധികം ദേഷ്യത്തിലാണ് . താരത്തെ കാണാൻ വീട്ടിലെത്തുന്നവരെയെല്ലാം തിരിച്ചയക്കുകയാണ് . കുറച്ച് ദിവസത്തേക്ക് തന്നെ ആരും കാണേണ്ടെന്ന താക്കീതും ഷാരൂഖ് നൽകിയിരിക്കുന്നു.
മാധ്യമപ്രവര്‍ത്തകര്‍ അടക്കം ഷാരൂഖിന്റെ വീട്ടില്‍ തങ്ങുന്നുണ്ട് .ഷാരൂഖിന് മാനസിക സമ്മര്‍ദ്ദം കൂടിയിരിക്കുകയാണ് . ആശ്വസിപ്പിക്കാന്‍ വേണ്ടി തന്റെ വീട്ടില്‍ ആരും വരണ്ട എന്ന നിലപാടാണ് ഷാരൂഖ് എടുത്തിരിക്കുന്നത് . ഷാരൂഖിന്റെ മാനേജറാണ് ഈ കാര്യം അറിയിച്ചത് . സല്‍മാന്‍ ഖാന്‍, ഋഥ്വിക് റോഷനടക്കമുള്ളവർ ഷാരൂഖിനെ ആശ്വസിപ്പിക്കാന്‍ വന്നിരുന്നു.
https://www.facebook.com/Malayalivartha
























