പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായി പെരുമാറി എ.കെ നസീര്‍, പിന്നാലെ സസ്‌പെന്‍ഷനുമായി സുരേന്ദ്രന്‍

പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായി പെരുമാറുന്ന അംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടി തന്നെ സ്വീകരിക്കും എന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം.
ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച ബിജെപി മുന്‍ മേഖലാ പ്രസിഡന്റ് എ. കെ നസീറിനെയും സുല്‍ത്താന്‍ ബത്തേരി മണ്ഡലം പ്രസിഡന്റ് കെബി മദന്‍ ലാലിനെയും പാര്‍ട്ടിയുടെ പ്രാഥമികാഗംത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഇരുവരേയും സസ്പെന്‍ഡ് ചെയ്തതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിക്കുകയായിരുന്നു. നേതൃത്വത്തെ വിമര്‍ശിച്ചതിനാണ് നടപടിയെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു.
ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് എ കെ നസീര്‍ രംഗത്ത്വന്നതിന് പിന്നാലെയായിരുന്നു നടപടി. സാമ്ബത്തിക സുതാര്യത ഇല്ലാത്തവരാണ് സംസ്ഥാനത്ത് ബി ജെ പിയെ നയിക്കുന്നതെന്ന് അദ്ദേഹ നടത്തിയ പ്രസ്താവന.
പണം സമാഹരിക്കാനുള്ള അവസരമായി തിരഞ്ഞെടുപ്പുകളേയും ജീവിത മാര്‍ഗമായി രാഷ്ട്രീയത്തേയും ഇവര്‍ കാണുന്നു. അങ്ങനെയുള്ള നേതാക്കളുടെ മുന്നില്‍ പാര്‍ട്ടി കേരളത്തില്‍ വളരില്ലെന്നും നസീര്‍ തുറന്നടിക്കുകയുണ്ടായി.
ഇപ്പോഴത്തെ നേതൃത്വത്തില്‍ വിശ്വാസമില്ലെന്നും പാര്‍ട്ടിയില്‍ ഇനിയും തനിക്ക് തുടരാനാകൂമോയെന്ന് പറയാനാകില്ലെന്നും നസീര്‍ പറഞ്ഞു. മെഡിക്കല്‍ കോഴ വിവാദത്തില്‍ സത്യസന്ധമായ റിപ്പോര്‍ട്ടാണ് തന്റെ നേതൃത്വത്തില്‍ നല്‍കിയത്. അതിന് ശേഷമാണ് ഒതുക്കപ്പെട്ടത്.
അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ച നേതാക്കളെല്ലാം പുറത്തുപോയ ചരിത്രമാണ് ബി ജെ പിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിക്ക് സംസ്ഥാനത്ത് വളര്‍ച്ച ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒപ്പം നില്‍ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ഒരുമിച്ചുകൊണ്ടു പോകാനും ഒപ്പം നില്‍ക്കാനും സംഘടന ഇല്ലാത്ത അവസ്ഥയാണുള്ളത്.പുനഃസംഘടനയില്‍ പ്രമുഖ നേതാക്കളെ എല്ലാം വെട്ടിനിരത്തി. പാലാ ബിഷപ്പ് വിവാദത്തില്‍ എരിതീയില്‍ എണ്ണ ഒഴിക്കുകായണ് നേതൃത്വം ചെയ്തതെന്നും നസീര്‍ വിമര്‍ശിച്ചിരുന്നു.
തിരഞ്ഞെടുപ്പ് ഫണ്ട് അഴിമതി ആരോപണം നിലനില്‍ക്കുന്നയാളെ ജില്ലാ പ്രസിഡന്റ് ആക്കിയെന്നതാണ് വയനാട് ബിജെപിയിലെ പ്രശ്നങ്ങള്‍ക്ക് കാരണം. തുടര്‍ന്ന് നേതാക്കള്‍ കൂട്ടത്തോടെ രാജിവച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ബി. മദന്‍ലാലിനെ സസ്പെന്‍ഡ് ചെയ്തത്.
അതേസമയം പാര്‍ട്ടി നേതൃത്വത്തിന്റെ നടപടിയില്‍ എ കെ നസീര്‍ രംഗത്ത് വന്നിട്ടുണ്ട്. പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ തനിക്കും പാര്‍ട്ടിയെ വേണ്ട .സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടില്ലെന്നും സസ്പെന്‍ഷന്‍ നോട്ടീസ് കിട്ടിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
https://www.facebook.com/Malayalivartha






















