Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോർപ്പറേറ്റുകൾക്കും, മൾട്ടിനാഷണൽ കമ്പനി കൾക്കും വേണ്ടി കർഷകരുടെ താൽപര്യങ്ങൾ അടിയറവ് വച്ച് മോദി സർക്കാരിനെതിരെ കർഷകർ നടത്തുന്ന സമരങ്ങൾ സർക്കാർ അടിച്ചമർത്താൻ നോക്കുന്നു;മാസങ്ങളായി സമരം ചെയ്യുന്ന കർഷകരെ ഒരു ചർച്ചയ്ക്ക് പോലും പ്രധാനമന്ത്രി ക്ഷണിക്കുന്നില്ല;ഉത്തർപ്രദേശിൽ സമരം ചെയ്ത കർഷകർക്കിടയിൽ ഒരു കേന്ദ്രമന്ത്രിയുടെ മകനും അനുയായികളും വണ്ടി കയറ്റി കർഷകരെ കൊന്നൊടുക്കി; ബി.ജെ.പി.ക്കെതിരെയോ നരേന്ദ്രമോദിക്കെതിരെയോ എന്തെങ്കിലും പറയുവാൻ പിണറായി വിജയൻ തയ്യാറാകുന്നില്ല; ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

08 OCTOBER 2021 03:43 PM IST
മലയാളി വാര്‍ത്ത

കോർപ്പറേറ്റുകൾക്കും, മൾട്ടിനാഷണൽ കമ്പനി കൾക്കും വേണ്ടി കർഷകരുടെ താൽപര്യങ്ങൾ അടിയറവ് വച്ച് മോദി സർക്കാരിനെതിരെ കർഷകർ നടത്തുന്ന സമരങ്ങൾ സർക്കാർ അടിച്ചമർത്താൻ നോക്കുന്നുവെന്ന് രമേശ് ചെന്നിത്തല.

ഉത്തർപ്രദേശിലെ കർഷക കൂട്ടക്കൊലക്കെതിരെയും കർഷകരെ സന്ദർശിക്കാനെത്തിയ രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞ ബിജെപി സർക്കാരിൻ്റെ ഫാസിസ്റ്റ് നടപടിക്കെതിരെയും, ഉത്തർപ്രദേശ് കർഷക കൊലപാതകത്തിൽ പങ്കുള്ള കേന്ദ്രമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കെപിസിസി യുടെ ആഹ്വാന പ്രകാരം കണ്ണൂർ ഡിസിസി സംഘടിപ്പിച്ച ധർണ്ണ, കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നി അദ്ദേഹം.

കോർപ്പറേറ്റുകൾക്കും, മൾട്ടിനാഷണൽ കമ്പനി കൾക്കും വേണ്ടി കർഷകരുടെ താൽപര്യങ്ങൾ അടിയറവ് വച്ച് മോദി സർക്കാരിനെതിരെ കർഷകർ നടത്തുന്ന സമരങ്ങൾ സർക്കാർ അടിച്ചമർത്താൻ നോക്കുന്നു. മാസങ്ങളായി സമരം ചെയ്യുന്ന കർഷകരെ ഒരു ചർച്ചയ്ക്ക് പോലും പ്രധാനമന്ത്രി ക്ഷണിക്കുന്നില്ല.

ഉത്തർപ്രദേശിൽ സമരം ചെയ്ത കർഷകർക്കിടയിൽ ഒരു കേന്ദ്രമന്ത്രിയുടെ മകനും അനുയായികളും വണ്ടി കയറ്റി കർഷകരെ കൊന്നൊടുക്കി. മനുഷ്യത്വരഹിതമായ നടപടിയാണിത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി യുടെ മകൻ എന്ന അഹങ്കാരവും ധിക്കാരവും ആണ് ഈ കൂട്ടക്കൊല ചെയ്യുവാൻ പ്രേരിപ്പിച്ചത്.

ഇത്ര ക്രൂരമായ കൊലപാതകങ്ങൾ ഉണ്ടായിട്ടും ഇതിനു നേതൃത്വം കൊടുത്ത വ്യക്തിയെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആഭ്യന്തരസഹമന്ത്രി രാജി വയ്ക്കുന്നില്ല. ശ്രീമതി പ്രിയങ്ക ഗാന്ധിയും ശ്രീ രാഹുൽ ഗാന്ധിയും അവിടെ ചെന്നപ്പോൾ അവരെ സർക്കാർ തടയുകയാണ് ഉണ്ടായത്. അവസാനം ജനകീയ ശക്തിക്ക് മുന്നിൽ യു.പി സർക്കാർ മുട്ടുകുത്തി.

അവർ കുടുംബങ്ങളെ സന്ദർശിക്കുവാൻ ലഖിംപൂർ ലേക്ക് പോയി. അതിരാവിലെ മൂന്നുമണിവരെ ശ്രീ രാഹുൽ ഗാന്ധിയും ശ്രീമതി പ്രിയങ്ക ഗാന്ധിയും ഈ വീടുകൾ സന്ദർശിച്ചു കുടുംബങ്ങളെ ആശ്വസിപ്പിച്ചു. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും കർഷകരുടെ കൂട്ടക്കൊലയെ അപലപിച്ചു. പക്ഷേ കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയൻ ഈ സംഭവത്തിൽ ഒരു വാക്കുപോലും മിണ്ടുവാൻ തയ്യാറായിട്ടില്ല.

ബി.ജെ.പി.ക്കെതിരെയോ നരേന്ദ്രമോദിക്കെതിരെയോ എന്തെങ്കിലും പറയുവാൻ പിണറായി വിജയൻ തയ്യാറാകുന്നില്ല. നരേന്ദ്ര മോദിയ്ക്കും, അമിത്ഷായ്ക്കും കേരളത്തിലെ സി.പി.എമ്മിന് ഉള്ള കൂട്ടുകെട്ടാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിലെ മുൻ എം.എൽ.എ.യും കർഷക നേതാവുമായ കൃഷ്ണപ്രസാദ് പോലും പോലീസിൻ്റെ മർദ്ദനമേറ്റ്. അതിനെതിരെ പോലും പിണറായി വിജയൻ വാ തുറന്നിട്ടില്ല.

കേന്ദ്രം ഭരിക്കുന്ന സർക്കാരിനും, യു.പി ഭരിക്കുന്ന സർക്കാരിനും ജനങ്ങൾക്ക് നീതി നൽകുവാനുള്ള ബാധ്യത ഉണ്ട്. കേന്ദ്രസഹമന്ത്രി അജയ് മിശ്രയെ, ശ്രീ നരേന്ദ്ര മോദി പുറത്താക്കണം. അദ്ദേഹത്തിൻ്റെ മകനെ ഉടനെ യുപി സർക്കാർ അറസ്റ്റ് ചെയ്യണം. പ്രതിഷേധ സമരത്തിന്  ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്ജ്, സതീശൻ പാച്ചേനി സോണി സെബാസ്റ്റ്യൻ ,വിഎ നാരായണൻ, സജീവ് മാറോളി ഡോ: ഫിലോമിന തുടങ്ങിയവർ പങ്കെടുത്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (6 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (15 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (28 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (37 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (42 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

Malayali Vartha Recommends