Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോട്ടയത്ത് സംക്രാന്തിയിൽ കഞ്ചാവ് മാഫിയ സംഘങ്ങളുടെ അഴിഞ്ഞാട്ടം; പരസ്പരം അസഭ്യം പറഞ്ഞ് ഏറ്റുമുട്ടി യുവാക്കൾ, അക്രമികളെ തടയാൻ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ: ഏറ്റുമുട്ടുന്ന വീഡിയോ വൈറൽ

08 OCTOBER 2021 07:56 PM IST
മലയാളി വാര്‍ത്ത

കഞ്ചാവിന്റെ ലഹരിയിൽ അഴിഞ്ഞാടി അക്രമി സംഘാംഗങ്ങളായ യുവാക്കൾ. വാക്ക് തർക്കത്തിന്റെ പേരിലാണ് രണ്ടു ദിവസം മുൻപ് അക്രമി സംഘം അഴിഞ്ഞാടിയത്. പ്രദേശ വാസികളായ സ്ത്രീകൾ അടക്കമുള്ളവർ വാഹനത്തിൽ കടന്നു പോകുമ്പോഴാണ് അക്രമി സംഘം അഴിഞ്ഞാടിയത്. 18 നും 23 നും ഇടയിൽ പ്രായമുള്ളവരാണ് അക്രമം നടത്തിയവരെല്ലാം. മൂന്നു യുവാക്കൾ ചേർന്നു മറ്റൊരു യുവാവിനെ അതിക്രൂരമായി മർദിക്കുന്ന വീഡിയോയാണ് പുറത്തു വന്നത്.

ഈ സമയം ഇവരോടൊപ്പം ബൈക്കിലിരിക്കുന്ന രണ്ടു യുവാക്കൾ മർദനം മതി വീട്ടിൽ പോകാമെന്നു പറയുന്നുണ്ടെങ്കിലും ഇവർ ചെവിക്കൊള്ളുന്നില്ല. യുവാക്കളെ മർദിക്കുന്ന വീഡിയോ ഇവർക്കൊപ്പമുള്ളവർ തന്നെ പകർത്തുന്നതും വീഡിയോയിൽ കാണാനാവും. ഇത്തരത്തിൽ ക്രൂരമായ അക്രമമാണ് ഇവിടെ അരങ്ങേറുന്നത്. ഇതിനിടയിലൂടെ സ്‌കൂട്ടറിൽ കടന്നു പോകുന്ന കുടുംബം അക്രമത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇവരെയും അസഭ്യം പറഞ്ഞ് ഓടിക്കുന്നതും കാണാം.

കോട്ടയം നഗരത്തിൽ സംക്രാന്തി വാഴക്കാലാ റോഡിലാണ് കഞ്ചാവ് മാഫിയ സംഘങ്ങളുടെ അഴിഞ്ഞാട്ടമുണ്ടായത്. കഴിഞ്ഞ ദിവസം നടന്ന അക്രമിത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തു വന്നത്. കഞ്ചാവിന്റെ ലഹരിയിൽ യുവാക്കൾ നടത്തിയ അക്രമങ്ങൾ നാട്ടുകാരുടെ സൈ്വര്യ ജീവിതത്തിന് പോലും തടസമാകുകയാണ്. സംക്രാന്തി വാഴക്കാല റോഡിലാണ് കഴിഞ്ഞ കുറച്ചധികം ദിവസങ്ങളിലായി ഈ സാമൂഹിക വിരുദ്ധ സംഘങ്ങൾ അഴിഞ്ഞാടുന്നത്.

തിരക്ക് കുറവായ ഈ റോഡിൽ രാത്രിയും പകലും ഒരു പോലെ തമ്പടിക്കുന്ന ഈ യുവാക്കളുടെ സംഘം കഴിഞ്ഞ ദിവസം പരസ്പരം ഏറ്റുമുട്ടുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നത്. കഞ്ചാവിനും ലഹരിയ്ക്കും അടിമയായ യുവാക്കളാണ് ഇത്തരത്തിൽ ഏറ്റുമുട്ടുന്നത്. അക്രമികളെ തടയാൻ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (9 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (18 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (31 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (40 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (45 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

Malayali Vartha Recommends